Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസഹകരണസംഘം...

സഹകരണസംഘം രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ട്: മരട് സഹകരണ ബാങ്കില്‍ വായ്പ തട്ടിപ്പിന് ഡയറക്ടര്‍ ബോര്‍ഡിന് പങ്ക്

text_fields
bookmark_border
കാക്കനാട്: കിടപ്പാടം പണയപ്പെടുത്തി പട്ടിക വിഭാഗക്കാര്‍ക്ക് നല്‍കിയ വായ്പത്തുക ഇരട്ടി പലിശ വാഗ്ദാനം നല്‍കി ബ്ലേഡ് മാഫിയ സംഘം തട്ടിയെടുത്ത സംഭവത്തില്‍ സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡി​െൻറ പങ്ക് വ്യക്തമാക്കി സഹകരണസംഘം രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ട്. തട്ടിപ്പിനിരയായി കിടപ്പാടം ജപ്തി ഭീഷണിയിലായ മരട് നഗരസഭ പ്രദേശത്തെ 80ല്‍പരം പട്ടിക വിഭാഗക്കാരാണ് സംസ്ഥാന പട്ടിക ജാതി-വര്‍ഗ ഗോത്ര വര്‍ഗ കമീഷന് പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ടാണ് സഹകരണസംഘം രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ട് കമീഷന് സമര്‍പ്പിച്ചത്. കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 19ന് സഹകരണസംഘം രജിസ്ട്രാര്‍ പട്ടികജാതി കമീഷന്‍ അസിസ്റ്റൻറ് ഡയറക്ടര്‍ക്ക് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ബാങ്കിനെതിരെ ഗുരുതര പരാമർശമുള്ളത്. അഞ്ചുലക്ഷം മുതല്‍ 15 ലക്ഷം വരെയാണ് പ്രദേശത്തെ പട്ടികജാതിക്കാര്‍ക്ക് സഹകരണ ബാങ്ക് ലോണ്‍ അനുവദിച്ചത്. വായ്പ നല്‍കിയവര്‍ക്കെല്ലാം രണ്ടോ മൂന്നോ സ​െൻറ് കിടപ്പാടം മാത്രമുള്ളവരാണ്. രമണി മാധവ‍​െൻറ പരാതി പരിഗണിച്ച് നടത്തിയ അന്വേഷണത്തില്‍ ബ്ലേഡ് മാഫിയ സംഘം ബാങ്ക് വായ്പക്ക് ഇരട്ടി പലിശ വാഗ്ദാനം നല്‍കി തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു. സമാനസാഹചര്യത്തില്‍ ബ്ലേഡ് മാഫിയ സംഘം, ബാങ്ക് നല്‍കിയ വായ്പത്തുകക്ക് ഇരട്ടി പലിശ വാഗ്ദാനം നല്‍കി തട്ടിയെടുക്കുകയായിരുന്നു. നിശ്ചിത കാലാവധിക്കുള്ളില്‍ മുഴുവന്‍ തുകയും തിരിച്ചടക്കുമെന്ന് വിശ്വസിപ്പിച്ച് വായ്പത്തുക തട്ടിയെടുത്ത ബ്ലേഡ് മാഫിയ സംഘം ദരിദ്രവിഭാഗങ്ങളെ കടക്കെണിയിലാക്കി. പണയപ്പെടുത്തിയ വസ്തുവി​െൻറ കൃത്യമായ വിലനിര്‍ണയമോ, വായ്പ തിരിച്ചടവിനുള്ള ശേഷിയോ പരിശോധിക്കാതെ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് വായ്പ അനുവദിച്ചതില്‍ ദുരൂഹതയുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡി​െൻറ ഉദാര വായ്പ നടപടി സംശയാസ്പദമാണ്. വായ്പ തിരിച്ചടക്കാന്‍ ശേഷിയില്ലാത്തവരാണെന്ന് അറിഞ്ഞുകൊണ്ട് വന്‍ തുക അനുവദിച്ചത് പ്രദേശത്തെ ബ്ലേഡ് മാഫിയസംഘത്തെ സഹായിക്കാനായിരുെന്നന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ഇതോടെ ബാങ്ക് നല്‍കിയ വായ്പകള്‍ കിട്ടാക്കടമാവുകയും വന്‍ തുക നഷ്ടത്തിനിടയാക്കുകയും ചെയ്തു. വസ്തുജാമ്യത്തില്‍ ബാങ്ക് വായ്പയെടുത്ത് നല്‍കുന്നവര്‍ക്ക് ഇരട്ടിത്തുക വായ്പയിനത്തില്‍ നല്‍കാമെന്നും ഇതില്‍ പകുതി തുക വിനിയോഗിച്ച് ബാങ്കിലെ പലിശയും ലോണും തിരിച്ചടവും നടത്തി മൂന്ന് വര്‍ഷത്തിനകം മുഴുവന്‍ തുകയും തിരിച്ചടച്ച് ബാധ്യത തീര്‍ക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു പണമിടപാട് സംഘം തട്ടിപ്പിനിരയാക്കിയതെന്നാണ് പട്ടികജാതി വിഭാഗക്കാരുടെ പരാതി. വയോധികയെ കാണാതായി കാക്കനാട്: അത്താണി കല്ലറക്കല്‍ വീട്ടില്‍ രാജപ്പ​െൻറ ഭാര്യ തങ്കയെ (63) കാണാനില്ലെന്ന് പരാതി. പലഹാരം ഉണ്ടാക്കി വീടുകളില്‍ വില്‍ക്കുന്ന ഇവർ ഇതിന് സാധനങ്ങള്‍ വാങ്ങാന്‍ എറണാകുളത്ത് പോയതാണ്. ഇതുവരെ തിരിച്ചെത്തിയിട്ടില്ല. തൃക്കാക്കര പൊലീസ് അന്വേഷണം നടത്തുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story