Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാർഥികൾ...

വിദ്യാർഥികൾ ലഹരിക്കടിപ്പെടുന്നത് വർധിച്ചു -ജില്ല പൊലീസ്​ മേധാവി

text_fields
bookmark_border
പുന്നപ്ര: വിദ്യാലയങ്ങളിൽ പോകാതെ ലഹരിവസ്തുക്കൾക്ക് അടിപ്പെട്ട് വിദ്യാർഥികൾ ചതിക്കുഴികളിൽ വീഴുന്ന സംഭവങ്ങൾ ജില്ലയിൽ വർധിച്ചുവരുകയാണെന്ന് ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ. ഇതിനൊരു പരിഹാരമാകാനാണ് ആലപ്പുഴയിൽ 'കിഡ് സേഫ്' മാതൃക പദ്ധതി നടപ്പാക്കിയത്. പുന്നപ്ര അംബേദ്കർ മെമ്മോറിയൽ മോഡൽ െറസിഡൻഷ്യൽ സ്കൂളിൽ കിഡ് സേഫ് പദ്ധതി ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളിലേക്ക് പോകുന്ന കുട്ടികളെ നിരീക്ഷിക്കാനാണ് ജില്ല പൊലീസി​െൻറയും ജില്ല പഞ്ചായത്തി​െൻറയും ആഭിമുഖ്യത്തിൽ സമ്പൂർണ സുരക്ഷ നിരീക്ഷണ പദ്ധതി ആരംഭിച്ചത്. ജില്ലയിലെ എല്ലാ സർക്കാർ-സി.ബി.എസ്.ഇ സ്കൂളുകളിലെയും വിദ്യാർഥികളുടെ ഹാജർ ബുക്ക് ഓൺലൈനിൽ അപ്ലോഡ് ചെയ്യുന്ന രീതിയിലാണ് പദ്ധതി പ്രവർത്തനം ആരംഭിക്കുക. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ.ടി. മാത്യു, വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി. ലതിക, ജില്ല പട്ടികജാതി ഓഫിസർ ശാന്തമണി, ജില്ല വിദ്യാഭ്യാസ ഓഫിസർ വി.ആർ. ഷൈല, പുന്നപ്ര എം.ആർ.എസ് സൂപ്രണ്ട് ബിജു സുന്ദർ, പ്രിൻസിപ്പൽ ബിന്ദു നടേശൻ, പ്രധാനാധ്യാപിക സുജാത, നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എ. നസീം എന്നിവർ പങ്കെടുത്തു. തുടർന്ന് ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം സ്കൂൾ അങ്കണത്തിൽ ചീരവിത്തെറിഞ്ഞ് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർവഹിച്ചു. കുമ്പളങ്ങി-അരൂർ പാലത്തിനായി മുറവിളി അരൂർ: കുമ്പളങ്ങി-അരൂർ പാലം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുമ്പളങ്ങി, അരൂർ നിവാസികളും വിവിധ സംഘടനകളും പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സമരങ്ങൾ നടത്തിയെങ്കിലും അധികൃതർക്ക് അനക്കമുണ്ടായില്ല. വർഷങ്ങളായി ഇവിടെ ബോട്ട് ചങ്ങാടം സർവിസാണുള്ളത്. കുമ്പളങ്ങി നിവാസികൾക്ക് എളുപ്പത്തിൽ അരൂർ ദേശീയപാതയിലും അരൂർ റെയിൽവേ സ്റ്റേഷനിലും എത്താൻ പാലം ഉപകരിക്കും. എറണാകുളം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന നാലാമത്തെ പാലമായിരിക്കും ഇത്. അരൂർ-കുമ്പളം, അരൂർ-ഇടക്കൊച്ചി, എഴുപുന്ന-കുമ്പളങ്ങി എന്നിവയാണ് ഇരു ജില്ലകളെയും ബന്ധിപ്പിക്കുന്ന നിലവിലുള്ള പാലങ്ങൾ. കടലോര മേഖലയെയും മലയോര മേഖലയെയും നേരിട്ട് ബന്ധിപ്പിക്കാൻ പുതിയ പാലം സഹായിക്കും. മക്കേകടവ് പാലം പൂർത്തിയാകുന്നതോടെ കോട്ടയം ജില്ലയുമായി ബന്ധപ്പെടുന്ന പമ്പ പാതയിലേക്കുള്ള പ്രവേശനവും എളുപ്പത്തിൽ സാധ്യമാകും. കടലോരങ്ങളിലെ മത്സ്യവിഭവങ്ങൾ കിഴക്കൻ മേഖലയിലെത്തിക്കാനും പുതിയ മാർഗം വഴിയൊരുക്കുന്നതോടൊപ്പം വിനോദസഞ്ചാരത്തിനും സാധ്യതയേറും. കുമ്പളങ്ങി ടൂറിസം മേഖലയുടെ വികസനത്തിനും പാലം ഏറെ ഉപകരിക്കും. സംസ്ഥാന ബജറ്റിൽ പാലം നിർമാണത്തിന് തുക വകയിരുത്താൻ ജനപ്രതിനിധികൾക്ക് കഴിയാത്തതിൽ പ്രതിഷേധം ശക്തമാണ്. ഇരു ജില്ലകളിലെയും എം.പിമാർ ശ്രമം നടത്തിയാൽ പാലം നിർമാണത്തിന് കേന്ദ്രഫണ്ടും അനുവദിപ്പിക്കാൻ കഴിയും. അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കം അരൂക്കുറ്റി: ഗവ. യു.പി സ്കൂളിലെ വിദ്യാർഥികൾക്ക് ഉച്ചയൂണിന് ഉപകരിക്കത്തക്കവിധം അടുക്കളത്തോട്ടം നിർമിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി. അരൂക്കുറ്റിയിലെ കല-സാംസ്കാരിക സംഘടനയായ രാഗം ആർട്സ് നടപ്പാക്കുന്ന പദ്ധതിക്ക് കൃഷി ഓഫിസർ മേൽനോട്ടം വഹിക്കും. അധ്യാപകരുടെയും വിദ്യാർഥികളുടെയും പൂർണ സഹകരണത്തോടെ സ്കൂളിൽ സമഗ്രമായ പരിഷ്കരണത്തിനാണ് രാഗം ആർട്സ് തയാറെടുക്കുന്നത്. നിലമൊരുക്കൽ പ്രവർത്തനങ്ങൾക്ക് പ്രസിഡൻറ് ഇ.വി. രാജേന്ദ്രൻ, സെക്രട്ടറി ആർ. വിജയകുമാർ, ട്രഷറർ സി.ബി. വിമൽകുമാർ, വൈസ് പ്രസിഡൻറ് എൻ. ധനരാജൻ തുടങ്ങിയവർ നേതൃത്വം നൽകി. ഇ.കെ. മോഹൻദാസ്, എസ്. ഹരിദാസ്, ജി. ജയകുമാർ, എൻ. പുരുഷോത്തമൻ, യു. മോഹനൻ, കെ.ജി. ആനന്ദൻ, ടി.പി. ഷൺമുഖൻ, പി.ബി. അനിലജൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story