Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബിന്ദു പദ്​മനാഭ​െൻറ...

ബിന്ദു പദ്​മനാഭ​െൻറ സ്വത്ത്​ തട്ടിയെടുത്ത കേസ്​: അന്വേഷണം ഊർജിതമാക്കാൻ തീരുമാനം

text_fields
bookmark_border
ചേർത്തല: കാണാതായ ബിന്ദു പദ്മനാഭ​െൻറ സ്വത്തുക്കൾ തട്ടിയെടുത്ത കേസിൽ അന്വേഷണം ഊർജിതമാക്കാനും പ്രതികളെ ഉടൻ പിടികൂടാനും ഞായറാഴ്ച ആലപ്പുഴയിൽ ഡി.ജി.പിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. പ്രധാന പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചു. ഒന്നാം പ്രതി സെബാസ്റ്റ്യനെ കണ്ടെത്താൻ കുത്തിയതോട് സി.ഐ എം. മധുലാലി​െൻറ നേതൃത്വത്തിലും രണ്ടാം പ്രതി മിനിയെ(ജയ) കണ്ടെത്താൻ മാരാരിക്കുളം സി.ഐ വി.എസ്. നവാസി​െൻറ നേതൃത്വത്തിലുമാണ് സംഘത്തെ നിയോഗിച്ചതെന്ന് ചേർത്തല ഡിവൈ.എസ്.പി എ.ജി ലാൽ പറഞ്ഞു. ഇതിനിടെ, പ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹരജിയിൽ ജില്ലാക്കോടതി തിങ്കളാഴ്ച വിധി പറയും. പള്ളിപ്പുറത്തെ ഓട്ടോ ഡ്രൈവർ മനോജി​െൻറ മരണം കേസുമായി ബന്ധപ്പെട്ടാണോയെന്ന് കണ്ടെത്താൻ ചേർത്തല സി.ഐ വി.പി. മോഹൻലാലി​െൻറ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടിട്ടുണ്ട്. മുക്താറിനായി ബിന്ദുവി​െൻറ വ്യാജ ലൈസൻസ് നിർമിച്ചതിന് സെബാസ്റ്റ്യനെ പ്രതിയാക്കി മറ്റൊരു കേസുകൂടി രജിസ്റ്റർ ചെയ്തു. ചേർത്തല ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ സേലത്ത് നിർമിച്ച ലൈസൻസ് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ജനനതീയതി തെളിയിക്കാൻ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചതിന് മറ്റൊരു കേസുമെടുക്കുമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം ഒന്നാം പ്രതി സെബാസ്റ്റ്യ​െൻറ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് അലമാരയിൽനിന്ന് മുദ്രപ്പത്രങ്ങളുൾപ്പെടെ നിരവധി വ്യാജ രേഖകളും ബിന്ദുവി​െൻറ പേരിൽ വ്യാജമായി നിർമിച്ച എസ്.എസ്.എൽ.സി ബുക്കും കണ്ടെത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story