Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോടയും...

കോടയും വാറ്റുപകരണങ്ങളുമായി അറസ്​റ്റിൽ

text_fields
bookmark_border
മാന്നാർ: കോടയും വാറ്റുപകരണങ്ങളുമായി മധ്യവയ്സകൻ അറസ്റ്റിൽ. ബുധനൂർ എണ്ണക്കാട് വടക്ക് 13ാം വാർഡിൽ പുത്തൻകണ്ടത്തിൽ വീട്ടിൽ പ്രഭാകരനെയാണ്(56) മാന്നാർ പൊലീസ് 70 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി അറസ്റ്റ് ചെയ്തത്. ഭാര്യെയയും മക്കെളയും ഒഴിവാക്കി വീട്ടിൽ ഒറ്റക്ക് താമസിച്ച് വൻതോതിൽ ചാരായം ഉൽപാദിപ്പിച്ച് വിപണനം നടത്തിവരുകയായിരുന്നു. വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടർ, സ്റ്റൗവ്, 35 ലിറ്ററി​െൻറ അഞ്ച് കന്നാസ്, കലം, ചരുവം, ചോർപ്പുകൾ തുടങ്ങിയവയും പിടിച്ചെടുത്തു. ചെങ്ങന്നൂർ ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ ഞായറാഴ്ച പുലർച്ച 12.15ന് നടത്തിയ റെയ്ഡിൽ എസ്.ഐ കെ.എൽ. മഹേഷ്, സി.പി.ഒ ശ്യാം, ഹോംഗാർഡ് ജോൺ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story