Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലക്ഷദ്വീപ്...

ലക്ഷദ്വീപ് വാര്‍ത്തവാരിക പ്രകാശനം ചെയ്തു

text_fields
bookmark_border
കൊച്ചി: ലക്ഷദ്വീപ് വാർത്തവാരിക 'കോറൽ വോയ്സ്' കൊച്ചിയില്‍ പ്രകാശനം ചെയ്തു. എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി സുഗതന്‍ പി. ബാലന് ആദ്യ കോപ്പി നല്‍കി ലക്ഷദ്വീപ് എം.പി പി.പി. മുഹമ്മദ് ഫൈസൽ പ്രകാശനം നിർവഹിച്ചു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയുള്ള ദ്വീപ് ജനതയുടെ ശ്രമങ്ങള്‍ക്ക് അച്ചടി മാധ്യമം അനിവാര്യമാണെന്നും 'കോറൽ വോയ്സി'ലൂടെ സ്വപ്നം യാഥാർഥ്യമാകുകയാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത് പി.പി. മുഹമ്മദ് ഫൈസൽ പറഞ്ഞു. സുഗതൻ പി. ബാലൻ അധ്യക്ഷത വഹിച്ചു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന കമ്മിറ്റി അംഗം ജലീല്‍ അരൂക്കുറ്റി, നടൻ സൗഗാദ് അഹമ്മദ്, സി.പി.എം ലക്ഷദ്വീപ് ഘടകം വക്താവ് കെ.പി. സലീം എന്നിവര്‍ സംസാരിച്ചു. കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് അംഗം നിസാം, എന്‍.സി.പി ലക്ഷദ്വീപ് ഘടകം പ്രസിഡൻറ് അബ്ദുല്‍ മുത്തലിഫ്, കോണ്‍ഗ്രസ് മെയിന്‍ ലാൻഡ് ഘടകം പ്രസിഡൻറ് ഷാഹുല്‍ ഹമീദ്, ജനറൽ സെക്രട്ടറി സി.പി. സലാം, മാധ്യമപ്രവര്‍ത്തകന്‍ ഹരീഷ് ബാബു, പി.ബി. ജിജി എന്നിവർ പങ്കെടുത്തു. ചെറിയകോയ സ്വാഗതവും കോറല്‍ വോയ്‌സ് ചെയര്‍മാന്‍ കെ.ഐ. അബ്ദുസ്സലാം നന്ദിയും പറഞ്ഞു. ഗായകൻ സുധീറി​െൻറ വൺമാൻ മ്യൂസിക്കൽ ഷോയും അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story