Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജ്വല്ലറി ഉടമയുടെ...

ജ്വല്ലറി ഉടമയുടെ വീട്ടിലെ കവർച്ച: രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
ചെങ്ങന്നൂര്‍: നഗരഹൃദയത്തിെല പാലത്തുംപാട്ട് സ്‌കൈ ജ്വല്ലറി ഉടമയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ സംഭവത്തിൽ വീട്ടുജോലിക്കാരി മുളക്കുഴ കോട്ട കുരുട്ടുമോടിക്കല്‍ സുജാത (44), സുഹൃത്ത് ഹരിപ്പാട് ചിങ്ങോലി പേരാത്തേരി പടീറ്റതില്‍ ഷാജഹാന്‍ (39) എന്നിവരെ ചെങ്ങന്നൂര്‍ ഐ.ഒ.പി ദിലീപ്ഖാന്‍, എസ്.ഐ എം. സുദിലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. കഴിഞ്ഞ 28നാണ് സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ദീര്‍ഘനാളായി സുജാത ഇവിടുത്തെ ജോലിക്കാരിയായിരുന്നു. ജ്വല്ലറി ഉടമ ബാബുജോണി​െൻറ മുറിയുടെ താക്കോലി​െൻറ ഡൂപ്ലിക്കേറ്റ് ഷാജഹാനെകൊണ്ട് ഉണ്ടാക്കി മുറി തുറന്ന് പഴ്‌സിലുണ്ടായിരുന്ന വിദേശ കറന്‍സിനോട്ടുകള്‍ മോഷ്ടിക്കുകയായിരുന്നു. കറന്‍സികള്‍ വിറ്റത് ഷാജഹാനാണ്. പന്തളത്തെ സ്വകാര്യസ്ഥാപനത്തില്‍നിന്ന് ഇവ കണ്ടെടുത്തു. ഇരുവെരയും കോടതി റിമാൻഡ് ചെയ്തു. ബേക്കറിയില്‍ തീപിടിത്തം ചെങ്ങന്നൂര്‍: ഗവ.ഐ.ടി.ഐ ജങ്ഷന് സമീപത്തെ ചോയിസ് ബേക്കറിയിൽ തീപിടിത്തം. ചൊവ്വാഴ്ച രാവിലെ സമീപത്തെ എസ്.ഡി ഫാര്‍മസി തുറന്നപ്പോള്‍ ബേക്കറിയുടെ ഷട്ടറിനടിയില്‍നിന്ന് പുക വമിക്കുന്നത് കണ്ടു. അറിയിച്ചത് അനുസരിച്ച് എത്തിയ ഫയര്‍ഫോഴ്‌സ് തീയണച്ചു. ഫാന്‍, പ്ലാസ്റ്റിക് കസേര, പ്ലാസ്റ്റിക് സ്റ്റൂള്‍ എന്നിവ കത്തിനശിച്ചിട്ടുണ്ട്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Show Full Article
TAGS:LOCAL NEWS 
Next Story