Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2018 5:11 AM GMT Updated On
date_range 31 Jan 2018 5:11 AM GMTകുട്ടികളെ ബാലസാഹിത്യം വായിപ്പിച്ച് വളർത്തണം ^സിപ്പി പള്ളിപ്പുറം
text_fieldsbookmark_border
കുട്ടികളെ ബാലസാഹിത്യം വായിപ്പിച്ച് വളർത്തണം -സിപ്പി പള്ളിപ്പുറം ആലുവ: എടത്തല എൻ.എ.ഡി ശിവഗിരി സചേതന ലൈബ്രറി ബാലവേദിയുടെ വാർഷികം ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. ബാലവേദി രക്ഷാധികാരി ദാസൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം അസ്ലഫ് പാറേക്കാടൻ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സ്വപ്ന ഉണ്ണി, എടത്തല ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജിനില റഷീദ്, യുവധാര ലൈബ്രറി പ്രസിഡൻറ് പി. മോഹനൻ, സചേതന സെക്രട്ടറി എം.എസ്. സുരാജ് കുമാർ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ എം.കെ. റഷീദ് സ്വാഗതവും ലൈബ്രറി ജോയൻറ് സെക്രട്ടറി വി.എസ്. ഗോപകുമാർ നന്ദിയും പറഞ്ഞു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story