Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2018 5:09 AM GMT Updated On
date_range 2018-01-31T10:39:00+05:30പരിഭ്രാന്തി പരത്തി ജനൽച്ചില്ലിൽ കറുത്ത സ്‌റ്റിക്കർ
text_fieldsആലുവ: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങൾ സജീവമായ വാർത്തകൾ പ്രചരിക്കുന്നതിനിടെ വീടിെൻറ ജനൽച്ചില്ലിൽ കണ്ട കറുത്ത സ്‌റ്റിക്കർ പരിഭ്രാന്തി പരത്തി. നേരേത്തതന്നെ ചില്ലിൽ ഉണ്ടായിരുന്ന സ്‌റ്റിക്കർ ആണെന്ന് പൊലീസ് അന്വേഷണത്തിൽ ബോധ്യമായതോടെയാണ് വീട്ടുകാർക്കും നാട്ടുകാർക്കും ആശ്വാസമായത്. കുട്ടമശ്ശേരിയിലാണ് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയ സംഭവമുണ്ടായത്. തട്ടിക്കൊണ്ടുപോകൽ സംഘത്തിന് മനസ്സിലാക്കാൻ സംഘങ്ങളിൽ ചിലർ ജനൽച്ചില്ലുകളിൽ സ്‌റ്റിക്കർ പതിക്കുന്നതായി വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇതിനിെടയാണ് ചൊവ്വാഴ്ച രാവിലെ കുട്ടമശ്ശേരി കരോട്ട് വീട്ടിൽ വിഷ്ണുവിെൻറ വീടിെൻറ ജനലിൽ കറുത്ത സ്‌റ്റിക്കർ കണ്ടത്. വിഷ്ണു വിദേശത്താണ്. സ്‌റ്റിക്കർ കണ്ടതോടെ ഭീതിയിലായ വിഷ്ണുവിെൻറ ഭാര്യ അശ്വതി പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചു. ആലുവ ഈസ്‌റ്റ് പൊലീസ് പ്രിൻസിപ്പൽ എസ്.ഐ എം.എസ്. ഫൈസലിെൻറ നേതൃത്വത്തിൽ പൊലീസെത്തി. സ്‌റ്റിക്കർ മുമ്പേ ചില്ലിൽ ഉണ്ടായിരുന്നതാണെന്ന സംശയം തോന്നിയ പൊലീസ് ചില്ലുകൾ വിൽക്കുന്ന കടയിൽ തിരക്കിയപ്പോൾ, ഗ്ലാസ് പരസ്പരം മുട്ടി പൊട്ടാതിരിക്കാൻ ഇത്തരം സ്‌റ്റിക്കറുകൾ ഒട്ടിക്കാറുണ്ടെന്ന് മനസ്സിലായി. അത്തരം സ്‌റ്റിക്കർ തന്നെയാണ് ജനൽച്ചില്ലിൽ കണ്ടതെന്നും നേരേത്ത ഇത് പൊളിച്ചുകളയാതിരുന്നതായിരിക്കുമെന്നും എസ്.ഐ പറഞ്ഞു.
Next Story