Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജിയാ ഖാ​െൻറ ആത്​മഹത്യ; ...

ജിയാ ഖാ​െൻറ ആത്​മഹത്യ; സൂരജ്​ പഞ്ചോലിക്കെതിരെ കുറ്റം ചുമത്തി

text_fields
bookmark_border
മുംബൈ: ബോളിവുഡ് നടി ജിയാ ഖാ​െൻറ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടൻ സൂരജ് പഞ്ചോലിക്കെതിരെ സെഷൻസ് കോടതിയിൽ കുറ്റം ചുമത്തി. ആത്മഹത്യാപ്രേരണക്കുറ്റമാണ് 27 കാരനുമേൽ ജഡ്ജ് കെ.ഡി. ഷിർഭാതെ ചുമത്തിയത്. സൂരജ് ത​െൻറ നിരപരാധിത്വം ബോധിപ്പിച്ചിട്ടുണ്ടെന്നും കേസിൽ സാക്ഷിവിസ്താരം ഫെബ്രുവരി 14ന് ആരംഭിക്കുമെന്നും സൂരജി​െൻറ അഭിഭാഷകൻ പ്രശാന്ത് പാട്ടീൽ പറഞ്ഞു. 2013 ജൂൺ മൂന്നിനാണ് സ്വന്തം വീട്ടിൽ ജിയാ ഖാനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മരണത്തിന് തൊട്ടുമുമ്പുള്ള രണ്ട് ദിവസങ്ങളിൽ സൂരജി​െൻറ വീട്ടിലായിരുന്നു ജിയ. അമിതാഭ് ബച്ചനൊന്നിച്ച് 'നിശബ്ദ്' എന്ന ചിത്രത്തിൽ അഭിനയിച്ചാണ് ഇവർ ബോളിവുഡിൽ ശ്രദ്ധേയയായത്.
Show Full Article
TAGS:LOCAL NEWS 
Next Story