Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2018 2:26 PM GMT Updated On
date_range 30 Jan 2018 2:26 PM GMTകെ.എസ്.ആർ.ടി.സി പെൻഷൻകാർ നിരാഹാരം തുടങ്ങി
text_fieldsbookmark_border
ആലുവ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ ജില്ല കമ്മിറ്റി അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. ജില്ലയിലെ സമരം ആലുവ ഡിപ്പോയിലാണ്. ജില്ല പ്രസിഡൻറ് എ.എൻ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എൻ. നാരായണൻ നായർ, ജോ. സെക്രട്ടറി ഇ.പി. പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു. ആലുവ യൂനിറ്റ് പ്രസിഡൻറ് കെ.എം. ഇസ്മായിൽ, കമ്മിറ്റി അംഗം കെ.പി. ഉസ്മാൻ എന്നിവരാണ് തിങ്കളാഴ്ച നിരാഹാരം അനുഷ്ഠിച്ചത്. വൈകീട്ട് ആറിന് അവസാനിച്ചു. ചൊവ്വാഴ്ച രാവിലെ പത്തിന് സമരം ആരംഭിക്കും. 52 ദിവസമായി യൂനിറ്റ് കേന്ദ്രങ്ങളിൽ ധർണ നടത്തിയിരുന്നു. പരിഹാരം ഉണ്ടാകാതെവന്നതോടെയാണ് നിരാഹാര സമരത്തിലേക്ക് കടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story