Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകരുമാല്ലൂരിൽ...

കരുമാല്ലൂരിൽ ചേന്നോളികൃഷിയും വിജയം

text_fields
bookmark_border
ആലങ്ങാട്: ജൈവകൃഷിക്ക് മറ്റൊരു മാതൃകയായി കരുമാല്ലൂരിൽ ചേന്നോളികൃഷിയും പരീക്ഷിച്ച്വിജയകരമാക്കി. തട്ടാംപടി തെക്കേ കൈപ്പെട്ടിപറമ്പിൽ സുദർശ‍​െൻറ നേതൃത്വത്തിലാണ് ചേന്നോളി കൃഷിക്ക് തുടക്കം കുറിച്ചത്. നാലുമാസം മുമ്പ് കൃഷിയിറക്കിയ ഇവിടെ വിളവെടുപ്പുത്സവം നടത്തി. കൂടുതൽ വൈക്കോൽ ലഭിക്കുന്നതിനൊപ്പം താരതമ്യേന ചെലവ് കുറഞ്ഞ കൃഷി രീതിയാണിത്. കരുമാല്ലൂരിലെ പാടശേഖരങ്ങളിൽ ഒരുകാലത്ത് മുണ്ടകനും വിരിപ്പും പുഞ്ചയും ചേേന്നാളിയുമെല്ലാം സജീവമായിരുന്നു. എന്നാൽ, പിന്നീട് നെൽകൃഷി കുറഞ്ഞപ്പോൾ ചേേന്നാളിയും അന്യമായി. വി.കെ. ഇബ്രാഹീംകുഞ്ഞ് എം.എൽ.എ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കൃഷിഓഫിസർ അതുൽ, പഞ്ചായത്ത് അംഗങ്ങളായ ശ്രീലത ലാലു, വി.ബി. ജബ്ബാർ, കെ.ബി. കൃഷ്ണദാസ്, എം.എ. ശശി, കെ.എം. ലൈജു, പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story