Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2018 4:59 AM GMT Updated On
date_range 2018-01-16T10:29:59+05:30കുറ്റിപ്പയര്‍ വിളവെടുപ്പ്
text_fieldsആലുവ: ചൂര്‍ണിക്കര ചവര്‍പാടത്തെ നെല്‍കൃഷി സംരക്ഷിക്കുന്നതിന് കുറ്റിപ്പയര്‍ കൃഷി വിളവെടുപ്പ് നടത്തി. ഇന്നസെൻറ് എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉദയകുമാര്‍ അധ്യക്ഷത വഹിച്ചു. അന്‍വര്‍ സാദത്ത് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. എഫ്.ഐ.ടി ചെയര്‍മാന്‍ ടി.കെ. മോഹനന്‍, സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പാട്ട്, ജില്ല പഞ്ചായത്ത് അംഗം അസ്‌ലഫ് പാറേക്കാടന്‍, വൈസ് പ്രസിഡൻറ് ബീന അലി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.കെ. ജലീല്‍, സി.പി. നൗഷാദ്, കൃഷി െഡപ്യൂട്ടി ഡയറക്ടര്‍ മറിയം ജേക്കബ് എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫിസര്‍ ജോണ്‍ ഷെറി സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ഡെന്നീസ് കൊറയ നന്ദിയും പറഞ്ഞു. വേമ്പനാട്ട് കായല്‍ നീന്തിക്കടന്ന 12 കാരി കൃഷ്ണവേണിക്ക് പഞ്ചായത്തിെൻറ ഉപഹാരം ചടങ്ങില്‍ എം.പി സമ്മാനിച്ചു. നെല്‍കൃഷിക്ക് കീടബാധയേല്‍ക്കാതിരിക്കാന്‍ മിത്ര കീടങ്ങളെ ആകര്‍ഷിക്കാനായാണ് പാടത്തിനുചുറ്റും പയര്‍കൃഷി നടത്തിയത്. ഇതിന് പുറമെ ബെന്തി പൂക്കളും കൃഷി ചെയ്തിട്ടുണ്ട്. ചൂര്‍ണിക്കര പഞ്ചായത്തിേൻറയും കൃഷിഭവേൻറയും പദ്ധതിപ്രകാരം അടയാളം പുരുഷ സ്വയംസഹായ സംഘമാണ് നെല്‍കൃഷി നടത്തുന്നത്. സംസ്‌ഥാന സര്‍ക്കാറിെൻറ റൈസ് ഇന്നോവേഷന്‍ പദ്ധതി പ്രകാരമുള്ള പാരിസ്‌ഥിതിക എൻജിനീയറിങ് നടപടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
Next Story