Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപോപുലര്‍...

പോപുലര്‍ ഓട്ടോക്രോസിന് തുടക്കം

text_fields
bookmark_border
കൊച്ചി: സിയാല്‍ കണ്‍വെന്‍ഷന്‍ സ​െൻറർ മൈതാനിയില്‍ ഒന്നര കിലോമീറ്റര്‍ ട്രാക്കില്‍ നാലുചക്ര വാഹനങ്ങള്‍ക്കായി സംഘടിപ്പിച്ച പോപുലര്‍ ഓട്ടോക്രോസിന് തുടക്കമായി. ശനിയാഴ്ച രാവിലെ 10ന് ആരംഭിച്ച ഓട്ടോ ക്രോസില്‍ ഏഴ് കാറ്റഗറികളിലായി 80ൽപരം മത്സരാർഥികള്‍ പങ്കെടുത്തു. 1100 സി.സി , 1400 സി.സി, 1650 സി.സി, ജിപ്‌സി, കേരള ക്ലാസ്, ലേഡീസ്, ഇന്ത്യന്‍ ഓപണ്‍ എന്നീ കാറ്റഗറികളിലാണ് മത്സരം നടന്നത്. ഇന്ത്യന്‍ മോട്ടോര്‍ സ്‌പോര്‍ട്ട് ക്ലബി​െൻറ സഹകരണത്തോടെയാണ് പ്രദർശനം. ഓരോ കാറ്റഗറിയില്‍നിന്നും ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ ഞായറാഴ്ച ഉച്ചക്ക് രണ്ട് മുതല്‍ നടക്കുന്ന ഫൈനലില്‍ മാറ്റുരക്കും. രണ്ടേകാല്‍ ലക്ഷം രൂപയാണ് സമ്മാനം. വൈകീട്ട് ആറി-ന് സമാപന സമ്മേളനം നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story