Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലത്തീൻ സമ്മേളനം 13ന്...

ലത്തീൻ സമ്മേളനം 13ന് തിരുവനന്തപുരത്ത്

text_fields
bookmark_border
കൊച്ചി: കേരള ലത്തീൻ സഭയുടെ ഉന്നത നയരൂപവത്കരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലി​െൻറ (കെ.ആർ.എൽ.സി.സി) 31ാം ജനറൽ അസംബ്ലി 13, 14 തീയതികളിൽ തിരുവനന്തപുരം വഴുതക്കാട് കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. 13ന് രാവിലെ 10.30ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും. കെ.ആർ.എൽ.സി.സി പ്രസിഡൻറ് ആർച്ബിഷപ് ഡോ. എം. സൂസപാക്യം അധ്യക്ഷത വഹിക്കും. 14ന് ഓഖി ദുരന്തത്തി​െൻറ അനുസ്മരണവും പ്രാർഥനയും നടക്കും. രാവിലെ 7 മുതൽ 12 വരെ തിരുവനന്തപുരം അതിരൂപതയിൽ ഓഖി ചുഴലിക്കാറ്റിൽ വേദനയനുഭവിക്കുന്ന ഇടവകകളിൽ ദിവ്യബലിയും 'കൂടെയുണ്ട് ഞങ്ങൾ' എന്ന പേരിൽ ഭവനസന്ദർശനവും നടക്കും. 3.30ന് അനുസ്മരണ സമ്മേളനം സി.ബി.സി.ഐ പ്രസിഡൻറ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. സമ്മേളന നഗറിൽ തിരുവനന്തപുരം പ്രസ് ഫോട്ടോഗ്രാഫേഴ്സ് ഫോറം തയാറാക്കിയ ഓഖി ദുരന്ത ഫോട്ടോ പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story