Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമന്ത്രിയുടെ വരികൾക്ക്​ ...

മന്ത്രിയുടെ വരികൾക്ക്​ ചുവടുവെച്ച്​ 'മഹാതിരുവാതിര'

text_fields
bookmark_border
കായംകുളം: സി.പി.എം ജില്ല സമ്മേളനത്തി​െൻറ പ്രചാരണാർഥം സംഘടിപ്പിച്ച 'മഹാതിരുവാതിര' ശ്രദ്ധേയമായി. കേരളീയ തനത് സംഘനൃത്തകലാരൂപത്തിൽ ആയിരത്തോളം മഹിളകളാണ് അണിനിരന്നത്. മന്ത്രി ജി.സുധാകര​െൻറ ചിട്ടപ്പെടുത്തിയ വരികൾക്കൊപ്പമാണ് ചുവടുെവച്ചത്. കെ.എസ്.ആർ.ടി.സിക്ക് സമീപം സംഘടിപ്പിച്ച പരിപാടി മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. സുജാത അധ്യക്ഷത വഹിച്ചു. യു. പ്രതിഭാഹരി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ എം.എ. അലിയാർ, എ. മഹേന്ദ്രൻ, ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ, കെ.എച്ച്. ബാബുജാൻ, പി. ഗാനകുമാർ, കോശി അലക്സ്, ജി. രാജമ്മ, നഗരസഭ ചെയർമാൻ എൻ. ശിവദാസൻ, ബി. അബിൻഷ, പി. ശശികല, കെ.എൽ. പ്രസന്നകുമാരി, ലീലാ േഗാകുൽ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story