Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലിറ്റില്‍ ഫ്ലവര്‍...

ലിറ്റില്‍ ഫ്ലവര്‍ ഇൻസ്​റ്റിറ്റ്യൂട്ടിൽ ദേശീയ ഊര്‍ജ കോണ്‍ഗ്രസ്

text_fields
bookmark_border
കൊച്ചി: എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റിയും (ഇ.സി.എസ്) കളമശ്ശേരി ലിറ്റില്‍ ഫ്ലവര്‍ എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന നാലാമത് ദേശീയ ഊര്‍ജ കോണ്‍ഗ്രസ് വ്യാഴാഴ്ച മുതൽ കോളജിൽ നടക്കും. വൈകീട്ട് മൂന്നിന് നഗരസഭാധ്യക്ഷ ജെസി പീറ്റര്‍ ഉദ്ഘാടനം ചെയ്യും. ഔഷധി ചെയര്‍മാന്‍ ഡോ. കെ.ആര്‍. വിശ്വംഭരന്‍ മുഖ്യപ്രഭാഷണം നടത്തും. 12ന് 'എനര്‍ജി മിക്‌സ് കേരള -2030' വിഷയത്തില്‍ ചര്‍ച്ച. ആദ്യദിനം മജീഷ്യന്‍ വൈദര്‍ ഷായുടെ ഊര്‍ജ മാജിക്കും രണ്ടാംദിനം കൊച്ചിന്‍ മന്‍സൂറി​െൻറ ഗാനമേളയും മൂന്നാം ദിനം ജയരാജ് വാര്യരുടെ കാരിക്കേച്ചറും ഉണ്ടായിരിക്കും. ഊര്‍ജക്ഷമത ഉപകരണങ്ങളുടെയും പാരമ്പര്യേതര ഊര്‍ജ ഉപകരണങ്ങളുടെയും പ്രദര്‍ശനവുമുണ്ട്. എല്‍.ഇ.ഡി നിര്‍മാണത്തില്‍ സൗജന്യ പരിശീലനം നല്‍കും. സോളാര്‍ ടെക്‌നീഷന്‍ െട്രയിനിങ്, ഇന്ധനക്ഷമമായ വാഹനമോടിക്കല്‍ പരിശീലനം, വീട്ടമ്മമാര്‍ക്ക് അടുക്കളയില്‍ ഇന്ധനക്ഷമതയോടെ ആഹാരം പാകം ചെയ്യാനുള്ള പരിശീലനം, നാടന്‍ ഭക്ഷ്യമേള എന്നിവയും സംഘടിപ്പിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story