Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുടിവെള്ള വിതരണം...

കുടിവെള്ള വിതരണം മുടങ്ങും

text_fields
bookmark_border
പള്ളുരുത്തി: കുമ്പളങ്ങി ഭൂതലസംഭരണിയിലേക്ക് ജനുറം പദ്ധതിയിൽ സ്ഥാപിച്ചപൈപ്പ് കമീഷൻ ചെയ്യുന്നതി​െൻറ ഭാഗമായി കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളിൽ വ്യാഴാഴ്ച മുതൽ രണ്ടാഴ്ച ഭാഗികമായി കുടിവെള്ള വിതരണം മുടങ്ങുമെന്ന് കരുവേലിപ്പടി വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. പുലവാണിഭ മേളക്ക് ഇന്ന് തുടക്കം പള്ളുരുത്തി: ചരിത്ര പ്രസിദ്ധമായ പുലവാണിഭ മേളക്ക് ബുധനാഴ്ച തുടക്കം. അവർണർക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ട കാലത്ത് പുലയ സമുദായ അംഗങ്ങൾക്ക് ഗ്രാമദേവതയായ അഴകിയകാവ് ഭഗവതിയെ തൊഴുവാനുള്ള അവസരം നൽകിയതാണ് പിൽക്കാലത്ത് പുല വാണിഭമേളയായി മാറിയത്. കൊച്ചി മഹാരാജാവി​െൻറ കൽപന പ്രകാരമായിരുന്നു ക്ഷേത്ര പ്രവേശനം. ഇവർക്ക് പിന്നീട് എല്ലാ വർഷവും ധനുമാസത്തിലെ അവസാനത്തെ ബുധനും വ്യാഴവും ദേവിയെ ദർശിക്കാൻ അനുവാദം തീർപ്പുകൽപിച്ചു നൽകുകയായിരുന്നു. ക്ഷേത്രപ്രവേശന വിളംബരത്തിന് മുമ്പായിരുന്നു കൊച്ചി രാജാവി​െൻറ പ്രഖ്യാപനം. തങ്ങളുടെ അധ്വാനത്താൽ വിളവെടുത്ത കാർഷിക ഉൽപന്നങ്ങളും വിളകളും ഇവിടെ വിൽപനക്കായി എത്തിക്കും. കുട്ട, മുറം, പായകൾ, കരിങ്കല്ലിൽ തീർത്ത ഉരൽ, അരകല്ല്, ആട്ടുകല്ല്, ഇരുമ്പ് ഉൽപന്നങ്ങളായ വിവിധതരം കത്തികൾ, മൺകലം, ചട്ടി, വിവിധ തരം നടീൽ വസ്തുക്കൾ, ഉണക്കമീൻ മുതലായവ വാങ്ങാൻ ഈ ദിവസങ്ങളിൽ വൻ പുരുഷാരം എത്തിച്ചേരും. ബുധനും, വ്യാഴവുമാണ് പുലവാണിഭമെങ്കിലും ആഴ്ചകൾക്കു മുേമ്പ സംസ്ഥാനത്തെ വിവിധയിടങ്ങളിലെ കച്ചവടക്കാർ ഇവിടെ എത്തിച്ചേർന്നിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story