Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആർ.എസ്​.എസി​െൻറ...

ആർ.എസ്​.എസി​െൻറ ഹിന്ദുത്വവാദ ശ്രമങ്ങൾ​ തിരിച്ചടി നേരിടുന്നു ^മന്ത്രി കെ.ടി. ജലീൽ

text_fields
bookmark_border
ആർ.എസ്.എസി​െൻറ ഹിന്ദുത്വവാദ ശ്രമങ്ങൾ തിരിച്ചടി നേരിടുന്നു -മന്ത്രി കെ.ടി. ജലീൽ കായംകുളം: ഹിന്ദു ദേശീയതയെ ജനങ്ങളുടെ മേൽ അടിച്ചേൽപിക്കാനുള്ള ആർ.എസ്.എസ് ശ്രമങ്ങൾക്ക് തിരിച്ചടി നേരിടുകയാണെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. സി.പി.എം ജില്ല സമ്മേളന ഭാഗമായി സംഘടിപ്പിച്ച 'ദേശീയതയും സംസ്കാരവും' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാഷിസ്റ്റുകളുടെ കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യൻ ദേശീയതയുടെ അടിസ്ഥാന ഘടകങ്ങളായ ബഹുസ്വരതയും മതനിരപേക്ഷതയും തകർക്കാനാണ് ഫാഷിസ്റ്റുകളുടെ ശ്രമം. എന്നാൽ, മതേതര ബോധമുള്ള ജനങ്ങൾ ഫാഷിസ്റ്റുകളുടെ ചതി തിരിച്ചറിഞ്ഞുകഴിഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫാഷിസത്തിന് കനത്ത തിരിച്ചടി നൽകിയിരിക്കുകയാണ്. കപട ദേശീയവാദികളെ തുടച്ചുനീക്കാൻ മതേതര സമൂഹം ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജന്മ മഹത്വവാദങ്ങളും അപ്രസക്തമാണെന്ന് വിഷയം അവതരിപ്പിച്ച കെ.ഇ.എൻ. കുഞ്ഞഹമ്മദ് പറഞ്ഞു. ആരുടെ മകനായി ജനിച്ചുവെന്നതിനപ്പുറം എങ്ങനെ ജീവിച്ചുവെന്നതിനാണ് പ്രസക്തി. ജില്ല സെക്രേട്ടറിയറ്റ് അംഗം ആര്‍. നാസര്‍ അധ്യക്ഷത വഹിച്ചു. രാജീവ് ആലുങ്കല്‍, ഡോ. ബിച്ചു എക്‌സ്. മലയില്‍, ഡോ. എസ്. ഫാറൂഖ്, എം.എ. അലിയാര്‍, പി. അരവിന്ദാക്ഷന്‍, കെ.എച്ച്. ബാബുജാന്‍, ബി. അബിന്‍ഷ, എസ്. നസീം, എം. നസീർ എന്നിവർ സംസാരിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സൻമാര്‍ക്ക് യാത്രയയപ്പ് ആലപ്പുഴ: ജില്ലയിലെ വിവിധ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സൻമാര്‍ക്കുള്ള യാത്രയയപ്പ് നല്‍കി. ജില്ല കുടുംബശ്രീ മിഷ​െൻറ നേതൃത്വത്തിലാണ് 'ആദരം 2018' എന്ന പേരിൽ യാത്രയയപ്പ് നല്‍കിയത്. കഴിഞ്ഞ കുടുംബശ്രീ തെരഞ്ഞെടുപ്പിൽ അധികാരമേറ്റ ജില്ലയിലെ സി.ഡി.എസ് ചെയര്‍പേഴ്‌സൻമാരാണ് യോഗത്തില്‍ പങ്കെടുത്തത്. യാത്രയയപ്പ് സംഗമം ജില്ല കുടുംബശ്രീ മിഷന്‍ കോഓഡിനേറ്റര്‍ സുജ ഈപ്പന്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.എം.സിമാരായ കെ.ബി. അജയകുമാര്‍, എന്‍. വേണുഗോപാല്‍, എന്‍.ജെ. വര്‍ഗീസ്, ഡി.പി.എമ്മുമാരായ മോള്‍ജി ഖാലിദ്, ലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story