Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചേർത്തല താലൂക്ക്​...

ചേർത്തല താലൂക്ക്​ ആശുപത്രി: ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതില്‍ ആരോഗ്യ വകുപ്പ് അനാസ്ഥ ^എം.പി

text_fields
bookmark_border
ചേർത്തല താലൂക്ക് ആശുപത്രി: ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതില്‍ ആരോഗ്യ വകുപ്പ് അനാസ്ഥ -എം.പി ചേര്‍ത്തല: താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതില്‍ ആരോഗ്യവകുപ്പ് അനാസ്ഥ കാട്ടുകയാണെന്ന് കെ.സി. വേണുഗോപാല്‍ എം.പി. സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ തസ്തികകള്‍ ഉൾപ്പെടെ മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. ആരോഗ്യവകുപ്പ് അനുവദിച്ച എട്ട് തസ്തികയില്‍ ഡോക്ടര്‍മാര്‍ ഇല്ല. ഇേതതുടര്‍ന്ന് രണ്ട് വാര്‍ഡ് പൂര്‍ണമായും അടച്ചിട്ടു. ചികിത്സ തേടുന്നവരെ സ്വകാര്യ ആശുപത്രികളിലേക്ക് പോകാൻ നിര്‍ബന്ധിതമാക്കുന്ന സമീപനമാണ് വകുപ്പ് സ്വീകരിക്കുന്നത്. എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ ഉൾപ്പെടെയുള്ള ദേശീയ അംഗീകാരം നേടാനായ ചേര്‍ത്തല ആശുപത്രിയെ തകര്‍ക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. ഡോക്ടര്‍മാരുടെ ഒഴിവുകള്‍ അടിയന്തരമായി നികത്തി ആശുപത്രി പ്രവര്‍ത്തനം പൂര്‍ണതോതില്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് എം.പി കത്ത് നല്‍കി. തീരദേശമേഖലയിലെ പൈപ്പുകളിൽനിന്ന് വെള്ളം പാഴാകുന്നു ആലപ്പുഴ: മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ പൈപ്പുകൾനിന്ന് ശുദ്ധജലം പാഴാകുന്നു. ചെട്ടികാട്, ഓമനപ്പുഴ പള്ളിക്ക് സമീപം റേഷന്‍കട വളവ്, ഓമനപ്പുഴ റാണി ജങ്ഷന് സമീപം, ചെറിയപൊഴി ക്രിസ്തുരാജ പള്ളിക്ക് സമീപം എന്നിവിടങ്ങളിലെ പൈപ്പുകളില്‍ നിന്നാണ് വെള്ളം പാഴാകുന്നത്. മൂന്നാഴ്ചയിലേറെയായി വെള്ളം ഒഴുകാൻ തുടങ്ങിയിട്ട്. നിരവധി തവണ ആലപ്പുഴ വാട്ടര്‍ അതോറിറ്റി അധികൃതരെ അറിയിച്ചിട്ടും നടപടിയെടുത്തിട്ടില്ല. പൈപ്പി​െൻറ ടാപ്പുകള്‍ സാമൂഹികവിരുദ്ധര്‍ ഇളക്കിമാറ്റിയ നിലയിലാണ്. ശുദ്ധജലം പാഴാകുന്നതിനാല്‍ നാട്ടുകാര്‍ കമ്പുകള്‍ കുത്തിയാണ് വെള്ളം പാഴാകുന്നത് തടയുന്നതെങ്കിലും റോഡിലേക്ക് കുടിവെള്ളം പ്രവഹിക്കുകയാണ്. സാമൂഹികവിരുദ്ധ സംഘങ്ങള്‍ ആസൂത്രിതമായി പൈപ്പുകള്‍ നശിപ്പിക്കുകയാണെന്നാണ് കരാറുകാര്‍ പറയുന്നത്. ടാപ്പുകള്‍ ഊരി മാറ്റുന്നത് ആദ്യ സംഭവമല്ല. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പൈപ്പുകളുടെ ടാപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നുണ്ട്. അധികൃതരെ അറിയിച്ചാല്‍ ആ ഭാഗത്തെ കരാറുകാരന് അസി. എൻജിനീയര്‍ നടപടിക്ക് നിർദേശം നല്‍കുമെങ്കിലും കരാറുകാരൻ തകരാറുകള്‍ പരിഹരിക്കില്ലെന്നാണ് ആക്ഷേപം. കുടിവെള്ള പ്രശ്‌നം രൂക്ഷമാകുന്നതിനിടെയാണ് തീരദേശത്ത് ഇത്തരത്തില്‍ വെള്ളം പാഴാകുന്നത്. പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story