Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസർക്കാർ നീതിന്യായ...

സർക്കാർ നീതിന്യായ പരിശോധന ഭയപ്പെടുന്നു –ജനകീയ മനുഷ്യാവകാശ പ്രസ്​ഥാനം

text_fields
bookmark_border
കൊച്ചി: നിലമ്പൂർ വ്യാജ ഏറ്റുമുട്ടൽ കൊലയിൽ കോടതി പരിശോധനയെ പിണറായി സർക്കാർ ഭയപ്പെടുകയാണെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സമിതി. നിലമ്പൂർ കൊലപാതകങ്ങൾ നടന്ന് ഒരു വർഷം പിന്നിട്ടെങ്കിലും ഇത് സംബന്ധിച്ച് പൊലീസ് നൽകുന്ന ഔദ്യോഗിക വിശദീകരണത്തിനപ്പുറം ഒന്നും പൊതുസമൂഹത്തിന് മുന്നിൽ എത്തുന്നത് തടയുന്ന സമീപനമാണുള്ളത്. നിലമ്പൂർ വ്യാജ ഏറ്റുമുട്ടൽ കൊലകൾ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് സാമൂഹിക- സാംസ്കാരിക മണ്ഡലങ്ങളിലെ പ്രശസ്ത വ്യക്തിത്വങ്ങൾ തുടക്കം മുതൽതന്നെ ആവശ്യപ്പെട്ടിരുന്നു. സംഭവത്തെ തുടർന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ േഗ്രാ വാസുവി​െൻറ നേതൃത്വത്തിൽ രൂപം കൊണ്ട വ്യാജ ഏറ്റുമുട്ടൽ വിരുദ്ധ മുന്നണി ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനവും നൽകിയിരുന്നു. എന്നാൽ, ഈ ആവശ്യങ്ങളോട് പ്രതികരിക്കാനുള്ള ജനാധിപത്യ മര്യാദപോലും സർക്കാറി​െൻറ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും സമിതി പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story