Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുട്ടികളുടെ വാർഡിൽ...

കുട്ടികളുടെ വാർഡിൽ വെള്ളമില്ല; രക്ഷിതാക്കൾ അത്യാഹിത വിഭാഗം ഉപരോധിച്ചു

text_fields
bookmark_border
ചേർത്തല: താലൂക്ക് ആശുപത്രിയിൽ കുട്ടികളുടെ വാർഡിൽ പൈപ്പ് വെള്ളമില്ല, രോഷാകുലരായ രക്ഷിതാക്കൾ രാത്രി അത്യാഹിത വിഭാഗം ഉപരോധിച്ചു. കുട്ടികളുടെ നാലാം വാർഡിലാണ് ബുധനാഴ്ച രാവിലെ മുതൽ വെള്ളമില്ലാതിരുന്നത്. പലതവണ ആശുപത്രി അധികൃതരോട് അന്വേഷിച്ചപ്പോഴും ഉടൻ എത്തുമെന്നായിരുന്നു മറുപടി. എന്നാൽ, രാത്രിയായിട്ടും വെള്ളമെത്താതിരുന്നതോടെയാണ് രക്ഷിതാക്കൾ കുട്ടികളുമായി അത്യാഹിത വിഭാഗത്തിന് മുന്നിലെത്തിയത്. ഇതിനിടെ ആശുപത്രിയിലെ ചില ജീവനക്കാർ ഇവരോട് മറ്റ് വാർഡുകളിൽനിന്ന് വെള്ളം കൊണ്ടുപോകാൻ പറഞ്ഞതോടെ തർക്കമായി. ബഹളം നിർത്തിയില്ലെങ്കിൽ രോഗികളെ പരിശോധിക്കില്ലെന്ന് പറഞ്ഞ് ഡ്യൂട്ടി ഡോക്ടർ ചികിത്സ നിർത്തിയതോടെ പ്രതിഷേധം ശക്തമായി. ആശുപത്രിയിലെ മറ്റ് രോഗികളും കൂട്ടിരിപ്പുകാരും എത്തിയതോടെ ആശുപത്രി അങ്കണം സംഘർഷാവസ്ഥയായി. തുടർന്ന് പൊലീസ് എത്തിയാണ് ഇവരെ ശാന്തരാക്കിയത്. എന്നാൽ, ആശുപത്രിയിലെ കുഴൽക്കിണറിലെ തകരാർ പരിഹരിക്കാനുള്ള പണി പകൽ നടത്തിയതായും ഇതാണ് പമ്പിങ് വൈകാൻ ഇടയാക്കിയതെന്നും രാത്രി തന്നെ വെള്ള ക്ഷാമം പരിഹരിച്ചതായും ആശുപത്രി സൂപ്രണ്ട് ഡോ. എൻ. അനിൽകുമാർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story