Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jan 2018 5:35 AM GMT Updated On
date_range 4 Jan 2018 5:35 AM GMTവില്ലേജ് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി
text_fieldsbookmark_border
വൈപ്പിന്‍: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിനിടയായ ദേവി വിലാസം സ്കൂളില്‍ കഴിയുന്ന ആറ് കുടുംബങ്ങളെ പുനരധിവസിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നായരമ്പലം മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫിസിന് മുന്നില്‍ കൂട്ടധര്‍ണ നടത്തി. കെ.പി.സി.സി സെക്രട്ടറി എം.വി. പോള്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.വൈ. ദേവസിക്കുട്ടി അധ്യക്ഷത വഹിച്ചു. കെ.ആര്. സുഭാഷ്, എം.ജെ. ടോമി, മിനി ദിലീപ് , ജോബി വര്‍ഗീസ്, എ.ജി. ഫല്ഗുണന്, ബാബു കുന്നത്ത്, അഗസ്റ്റിന് മണ്ടോത്ത്, ടിറ്റോ ആൻറണി, കെ.കെ. പുഷ്കരന്, കെ.വി. ദാമോദരന്‍, സി.ടി. വിജയന്, ടി.എന്‍. ലെവന് എന്നിവര്‍ സംസാരിച്ചു. സര്‍വകക്ഷി യോഗ തീരുമാനം നടപ്പിലാക്കുക, ആറു കുടുംബങ്ങളെ ഉടന്‍ മാറ്റിത്താമസിപ്പിക്കുക, തീരത്തോട് ചേര്‍ന്ന് താമസിക്കുന്ന 35 കുടുംബങ്ങളെ അനുയോജ്യമായ സ്ഥലത്ത് മാറ്റി താമസിപ്പിക്കുക, റവന്യൂ അധികാരികള്‍ തിട്ടപ്പെടുത്തിയ നഷ്ടപരിഹാരം ഉടന്‍ നല്‍കുക, വൈപ്പിന്‍ പാേക്കജിന് ആവശ്യമായ ഫണ്ട് അനുവദിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. റോ റോ സര്‍വിസ് ഉടന്‍ ആരംഭിക്കണം വൈപ്പിന്‍: വൈപ്പിന്‍ ഫോര്‍ട്ട്കൊച്ചി ജങ്കാര്‍ (റോ റോ) സര്‍വിസ് ഉടന്‍ ആരംഭിക്കണമെന്നും ഗോശ്രീ ബസുകളുടെ നഗര പ്രവേശനം നടപ്പിലാക്കണമെന്നും വ്യാപാരി വ്യവസായി സമിതി മാലിപ്പുറം യൂനിറ്റ് പ്രമയത്തിലൂടെ ഗതാഗത മന്ത്രി, കൊച്ചി കോര്പറേഷൻ എന്നിവരോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story