Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുതുവത്സരത്തിൽ കാരുണ്യ...

പുതുവത്സരത്തിൽ കാരുണ്യ പ്രവർത്തനം

text_fields
bookmark_border
കളമശ്ശേരി: പുതുവത്സരത്തിൽ കൊച്ചി ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി നിർധനരായ കുടുംബങ്ങൾക്ക് കിറ്റ് വിതരണം ചെയ്തു. ഇടപ്പള്ളി ടോളിൽ നടന്ന ചടങ്ങിൽ വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സക്കീർ കടവിൽ അധ്യക്ഷത വഹിച്ചു. രോഗികൾക്കുള്ള വീൽ ചെയറും ചികിത്സ സഹായവും ചടങ്ങിൽ വിതരണം ചെയ്തു. കൗൺസിലർ മാർട്ടിൻ തായങ്കരി, പി.എ. കമറുദ്ദീൻ, കെ.എം. സുനിൽ, റഫീഖ് മരക്കാർ എന്നിവർ സംസാരിച്ചു. ശാസ്ത്രകലണ്ടർ പ്രകാശനം ചെയ്തു കാക്കനാട്: വികസനപ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളുടെ ഇടയിൽ ഉയർന്നുവരുന്ന അടിസ്ഥാനരഹിതമായ ആശങ്കകൾ ദൂരീകരിക്കുവാൻ ശാസ്ത്രപ്രവർത്തകർ മുൻകൈയെടുക്കണമെന്ന് ജില്ലാ കലക്ടർ മുഹമ്മദ്.വൈ. സഫീറുള്ള. േബ്രക്ക്ത്രൂ സയൻസ് സൊസൈറ്റി തയാറാക്കിയ പുതുവർഷത്തിലെ ശാസ്ത്ര കലണ്ടർ വൈറ്റില നെല്ലു ഗവേഷണ കേന്ദ്രത്തിലെ മുൻ ഡയറക്ടർ ഡോ.വി.ശ്രീകുമാറിന് നൽകി പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സയൻസ് സൊസൈറ്റി ജില്ല കൺവീനർ ഫ്രാൻസിസ് കളത്തുങ്കൽ നന്ദി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story