Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപിക്അപ് വാൻ വൈദ്യുതി...

പിക്അപ് വാൻ വൈദ്യുതി പോസ്​റ്റും മതിലും ഇടിച്ചുതകർത്തു

text_fields
bookmark_border
മൂവാറ്റുപുഴ: നിയന്ത്രണംവിട്ട പിക്അപ് വാൻ വൈദ്യുതി പോസ്റ്റും മതിലും ഇടിച്ചുതകർത്തു. സർവിസ് ലൈനുകൾ പൊട്ടിവീണു. നഗരത്തിലെ വൈദ്യുതി ബന്ധം മണിക്കൂറുകളോളം തടസ്സപ്പെട്ടു. പുലർച്ചക്ക് നാേലാടെ എം.സി റോഡിലെ വാഴപ്പിള്ളി കവലക്ക് സമീപമാണ് അപകടം. പെരുമ്പാവൂർ ഭാഗത്തുനിന്ന് വന്ന വാനാണ് നിയന്ത്രണംവിട്ടത്. ഇടിയുടെ ശക്തിയിൽ ഇരുമ്പ് പോസ്റ്റ് വളയുകയും മതിൽ തകർന്നുവീഴുകയും ചെയ്തു. പോസ്റ്റിനും മതിലിനുമിടയിലൂടെ വാൻ ഇടിച്ചുകയറുകയായിരുന്നു. ആർക്കും പരിക്കില്ല.
Show Full Article
TAGS:LOCAL NEWS 
Next Story