Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jan 2018 5:27 AM GMT Updated On
date_range 2018-01-01T10:57:00+05:30എം.വി. പൈലിക്ക് ആദരാഞ്ജലി
text_fieldsകളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല വി.സി ആയിരുന്ന ഡോ. എം.വി. പൈലിക്ക് രാഷ്ട്രീയ സാമൂഹികരംഗത്തെ പ്രമുഖരടക്കം ആയിരങ്ങളുടെ ആദരാഞ്ജലി. ശനിയാഴ്ച അന്തരിച്ച അദ്ദേഹത്തിെൻറ മൃതദേഹം രാവിലെ 10.30ഒാടെ കളമശ്ശേരി ഗവ. ഐ.ടി.ഐക്ക് സമീപം ചേനക്കാല റോഡിലെ മൂലമറ്റത്തിൽ വീട്ടിലെത്തിച്ചു. തുടർന്ന് പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.എൽ.എമാരായ വി.കെ. ഇബ്രാഹീംകുഞ്ഞ്, െഹെബി ഈഡൻ, മുൻ എം.പിമാരായ പി. രാജീവ്, ഡോ. സെബാസ്റ്റ്യൻ പോൾ, ജസ്റ്റിസുമാരായ കെ. നാരായണക്കുറുപ്പ്, സിറിയക് ജോസഫ്, മുൻ വി.സിമാരായ കെ.എസ്. രാധാകൃഷ്ണൻ, ഡോ. ജാൻസി ജയിംസ്, ഡോ. കെ. ബാബു ജോസഫ്, ഡോ. പി.കെ. അബ്ദുൽ അസീസ്, മുൻ എം.എൽ.എ എ.എം. യൂസഫ്, കെ.പി.സി.സി അംഗം ജമാൽ മണക്കാടൻ, ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്, വൈസ് പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, കളമശ്ശേരി നഗരസഭ ചെയർപേഴ്സൻ ജെസി പീറ്റർ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു. ആലുവ ജനസേവ ശിശുഭവനിൽനിന്ന് ജസ്റ്റിസ് പി.കെ. ഷംസുദ്ദീെൻറയും ജോസ് മാവേലിയുടെയും നേതൃത്വത്തിൽ കുട്ടികളും എത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ ഒമ്പതിന് മൃതദേഹം സ്വദേശമായ കോതമംഗലം ഊന്നുകല്ലിലെ തറവാട് വീട്ടിലെത്തിച്ച് 2.30 ഒാടെ ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
Next Story