Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആഹ്ലാദാരവത്തോടെ...

ആഹ്ലാദാരവത്തോടെ പുതുവർഷം എത്തി

text_fields
bookmark_border
മട്ടാഞ്ചേരി: ഫോർട്ട്കൊച്ചിയിലെ നവവത്സര ആഘോഷത്തിൽ പങ്കെടുക്കാനെത്തിയത് ലക്ഷത്തിലേറെപ്പേർ. വൈകീട്ട് മൂന്നോടെ ഫോർട്ട്കൊച്ചിയിലേക്ക് ജനങ്ങളുടെ ഒഴുക്കാണ് അനുഭവപ്പെട്ടത്. സന്ധ്യയായതോടെ തീരമായി അവശേഷിക്കുന്ന ചെറിയ കടപ്പുറം ജനസാഗരമായി. ഇക്കുറി പപ്പയെ കത്തിക്കുന്ന സമീപത്തെ പരേഡ് ഗ്രൗണ്ടും സന്ദർശകരെ ഉൾക്കൊള്ളാനാവാതെ നിറഞ്ഞു. വൈകീട്ട് നാലോടെതന്നെ പൊലീസ് വഴികൾ ഒാരോന്നായി അടച്ചുതുടങ്ങി. വൈകീട്ട് ഏഴോടെ ഹാർബർ പാലവും അടച്ചു. ഇതോടെ കൊച്ചിയിലെ താമസക്കാരും സ്വന്തം വീട്ടിലേക്ക് പോകാനാകാതെ വലഞ്ഞു. തിരിച്ചറിയൽ കാർഡ് കാണിച്ചതോടെയാണ് പലെരയും കടത്തിവിട്ടത്. ചിലർ ചുറ്റിക്കറങ്ങിയാണ് വാസസ്ഥലത്തെത്തിയത്. ജങ്കാർ ഏർപ്പെടുത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും റോ-റോ മൂറിങ്ങി​െൻറ പണി നടക്കുന്നതിനാൽ ജങ്കാർ അടുപ്പിക്കാൻ കഴിഞ്ഞില്ല. ഇതോടെ വൈപ്പിൻ വഴിയുള്ള യാത്രക്കാരും ബുദ്ധിമുട്ടിലായി. ബിനാെലയുടെ നേതൃത്വത്തിൽ പരേഡ് മൈതാനിയിൽ രാത്രി 10ഒാടെ ആരംഭിച്ച ബൈജു ധർമജ​െൻറ സിൻഡിക്കറ്റ് ബാൻഡ് ആസ്വാദനത്തിന് വകയേകി. 12 കഴിഞ്ഞ് നവവത്സര പിറവിയിലേക്ക് കടന്നതോടെ സബ് കലക്ടർ കെ. ഇമ്പശേഖരൻ പപ്പാഞ്ഞിക്ക് തിരികൊളുത്തി. ഇതോടെ നാൽപതടി ഉയരമുള്ള പപ്പാഞ്ഞി ആളിക്കത്തി. ഈസമയം വല്ലാർപാടം, കൊച്ചി തുറമുഖങ്ങളിൽ നങ്കൂരമിട്ടു കിടന്ന കപ്പലുകൾ സൈറൺ മുഴക്കി. പപ്പാഞ്ഞിയുടെ ഉൾഭാഗത്ത് ഘടിപ്പിച്ച കരിമരുന്നുകളും പൊട്ടിത്തുടങ്ങി. പരേഡ് മൈതാനിയിൽ നിറഞ്ഞുനിന്ന ജനക്കൂട്ടം പരസ്പരം നവവത്സര ആശംസകൾ നേർന്നു. പപ്പാഞ്ഞി എരിഞ്ഞടങ്ങും വരെ ആനന്ദനൃത്തം ചവിട്ടി. കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ സംഘടനകളും കുട്ടികളും തയാറാക്കിയ പപ്പാഞ്ഞികളും എരിഞ്ഞുതീർന്നു. കെ.ജെ. മാക്സി എം.എൽ.എ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷൈനി മാത്യു, മുൻ മേയർ കെ.ജെ. സോഹൻ, കാർണിവൽ കമ്മിറ്റി ജനറൽ കൺവീനർ വി.ഡി. മജീന്ദ്രൻ, ജനറൽ സെക്രട്ടറി പി.ഇ. വിൽസൺ എന്നിവർ സംസാരിച്ചു. കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരുന്നത്. ആദിവാസികൾക്കൊപ്പം പുതുവർഷം ആഘോഷിക്കാൻ രമേശ് ചെന്നിത്തല ഇന്ന് കുഞ്ചിപ്പാറ കുടിയിലെത്തും കൊച്ചി: ആദിവാസികൾക്കൊപ്പം പുതുവർഷം ആഘോഷിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിങ്കളാഴ്ച കുട്ടമ്പുഴ കുഞ്ചിപ്പാറ കുടിയിലെത്തും. കുടുംബസമേതം രാവിലെ ഒമ്പതിന് ബ്ലാവന കടവിലെത്തുന്ന പ്രതിപക്ഷ നേതാവിനെ കോൺഗ്രസ് നേതാക്കളും ആദിവാസി മൂപ്പന്മാരും കാണിക്കാരും ചേർന്ന് സ്വീകരിക്കും. പിന്നീട് വനത്തിലൂടെ ഏഴ് കിലോമീറ്റർ ജീപ്പിൽ സഞ്ചരിച്ച് കുഞ്ചിപ്പാറ കുടിയിലെത്തി ആദിവാസികളുമായി സംവദിക്കും. തേരക്കുടി, കല്ലേലിമേട്, വാരിയം കുടിയിലെ മാപ്പിളപ്പാറ, മീൻകുളം, മാണിക്കയം എന്നിവിടങ്ങളിൽനിന്നായി സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തോളം ആദിവാസികൾ പ്രതിപക്ഷ നേതാവിനെ കാണാൻ കുഞ്ചിപ്പാറ കുടിയിലെത്തും. ഇവർക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചശേഷം പരമ്പരാഗത ആദിവാസി നൃത്തങ്ങൾ, കലാരൂപങ്ങൾ തുടങ്ങിയവ ആസ്വദിക്കും. വൈകീേട്ടാടെ മടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story