Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗജമേളയോടെ ചെറായി...

ഗജമേളയോടെ ചെറായി ടൂറിസം മേള കൊടിയിറങ്ങി

text_fields
bookmark_border
വൈപ്പിന്‍: ഗജമേളയോടെയും വര്‍ണമഴയോടെയും ചെറായി ടൂറിസംമേള കൊടിയിറങ്ങി. ഞായറാഴ്ച വൈകീട്ട് ഒമ്പത് ഗജവീരന്മാര്‍ അണിനിരന്ന ഗജമേളയായിരുന്നു പ്രധാന ആകര്‍ഷണം. മേളവിദ്വാന്‍ രമേശ് ദേവപ്പ​െൻറ ചെണ്ടമേളം ഗജമേളക്ക് മാറ്റുകൂട്ടി. തുടര്‍ന്ന് സമാപന സമ്മേളനം എസ്. ശര്‍മ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ പി.കെ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ കെ.ആര്‍. സുഭാഷ് സ്വാഗതം പറഞ്ഞു. സിപ്പി പള്ളിപ്പുറം മുഖ്യപ്രഭാഷണം നടത്തി. എം.ജെ. ടോമി, കെ.കെ. വേലായുധന്‍, പി.ബി. സജീവന്‍, കെ.എസ്. ഷൈജു, എ.എന്‍. ഉണ്ണികൃഷ്ണന്‍, ഇ.കെ. ജയന്‍, കെ.എന്‍. ഷിബു, കെ.ആര്‍. ഗോപി, പി.കെ. ഗോപാലകൃഷ്ണന്‍, അരവിന്ദാക്ഷന്‍ ബി. തച്ചേരി, എ.കെ. പത്മജന്‍, ഫ്രാന്‍സിസ് മാളിയേക്കല്‍ എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡൻറ് രമണി അജയന്‍ നന്ദി പറഞ്ഞു. രാത്രി തിരുവനന്തപുരം ജോസ്‌കോ നക്ഷത്രം അവതരിപ്പിച്ച ഗാനമേളയും നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story