Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2018 5:15 AM GMT Updated On
date_range 2018-02-14T10:45:00+05:30സഹോദരനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച വിദ്യാർഥി അപകടത്തിൽ മരിച്ചു
text_fieldsAttn: Kannoor (പടം ekd1 Farzeen elamakkara acci death) കൊച്ചി: സഹോദരനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച പ്ലസ് ടു വിദ്യാർഥി അപകടത്തിൽ മരിച്ചു. കണ്ണൂർ അഴിയൂർ കോറോത്ത് റോഡ് അൽഫജറിൽ ഒ. മുഹമ്മദ് സാഹിറിെൻറയും (റിയൽ അറേബ്യ റസ്റ്റാറൻറ്) സി.എച്ച്. ഫസീജയുടെയും മകൻ ഫർസീൻ റോഷൻ സാഹിറാണ് (17) മരിച്ചത്. എളമക്കര ഗവ. ഹൈസ്കൂളിലെ വിദ്യാർഥിയാണ്. ഇവർ കുടുംബസമേതം വർഷങ്ങളായി എളമക്കര കൗസല്യ നഗർ റൂബി അപ്പാർട്ട്മെൻറ്സിലാണ് താമസം. തിങ്കളാഴ്ച രാത്രി 10.30ഓടെ പാലാരിവട്ടം ഒബ്റോൺ മാളിന് സമീപമായിരുന്നു അപകടം. ഇവർ സഞ്ചരിച്ച സ്കൂട്ടർ യൂടേൺ എടുക്കുമ്പോൾ പാൽകയറ്റിവന്ന ടെമ്പോ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച വൈകീട്ട് 6.30ഓടെ മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന സഹോദരൻ സുഫർ സാഹിർ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. ഖബറടക്കം ബുധനാഴ്ച രാവിലെ 12.30ന് എറണാകുളം തോട്ടത്തുംപടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Next Story