Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെമ്മണ്ണൂർ...

ചെമ്മണ്ണൂർ ജ്വല്ലേഴ്​സ്​ 44ാം ഷോറൂം പെരുമ്പാവൂരിൽ

text_fields
bookmark_border
പെരുമ്പാവൂർ: സ്വർണാഭരണ രംഗത്ത് 155 വർഷ പാരമ്പര്യമുള്ള ചെമ്മണ്ണൂർ ഇൻറർനാഷനൽ ജ്വല്ലേഴ്സ് ഗ്രൂപ്പി​െൻറ 44ാം ഷോറൂം പെരുമ്പാവൂരിൽ ബുധനാഴ്ച 10.30ന് ഡോ. ബോബി ചെമ്മണ്ണൂരും നടി അനു സിതാരയും ചേർന്ന് ഉദ്ഘാടനം ചെയ്യും. ബി.ഐ.എസ് ഹാൾമാർക്ഡ് 916 സ്വർണാഭരണങ്ങളുടെയും ഡയമണ്ട് ആഭരണങ്ങളുടെയും ബ്രാൻഡഡ് വാച്ചുകളുടെയും വിപുല ശേഖരമുള്ള അന്താരാഷ്ട്ര നിലവാരമുള്ള ഭൗതികസൗകര്യങ്ങളാണുള്ളത്. ഉദ്ഘാടനച്ചടങ്ങിന് എത്തുന്നവരിൽനിന്ന് നറുക്കെടുപ്പിലൂടെ െതരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് സ്വർണസമ്മാനങ്ങൾ നൽകും. ഉദ്ഘാടനം പ്രമാണിച്ച് ഡയമണ്ട് ആഭരണങ്ങൾക്ക് 50 ശതമാനം വരെ ഡിസ്കൗണ്ടുണ്ട്. വിവാഹ പാർട്ടികൾക്ക് സൗജന്യ വാഹനസൗകര്യം, വിശാല പാർക്കിങ് സൗകര്യം എന്നിങ്ങനെ അനവധി സേവനങ്ങളും ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണ്ണൂർ അറിയിച്ചു. ഉദ്ഘാടനവേളയിൽ െതരഞ്ഞെടുക്കപ്പെട്ട നിർധന കുടുംബങ്ങളിലെ വൃക്ക, അർബുദ രോഗികൾക്കുള്ള ധനസഹായം വിതരണം ചെയ്യും. പദ്മശ്രീ ജേതാവ് ലക്ഷ്മിക്കുട്ടിയമ്മയെ ഡോ. ബോബി ചെമ്മണ്ണൂർ ആദരിക്കും. പി.ആർ.ഒ വി.കെ. ശ്രീരാമൻ, പരസ്യവിഭാഗം ഹെഡ് ജെ.എസ്. ഷാജി, ഗ്രൂപ് മാർക്കറ്റിങ് ജനറൽ മാനേജർ സി.പി. അനിൽ, കോഒാഡിനേറ്റർ എൻ.ജി. ജോജി തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story