Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2018 5:32 AM GMT Updated On
date_range 2018-02-12T11:02:58+05:30ഗവ. ഈസ്റ്റ് ഹൈസ്കൂൾ 68-ാമത് സ്കൂൾ വാർഷികാഘോഷവും ജൈവ വൈവിധ്യോദ്യാന സമർപ്പണവും നടത്തി
text_fieldsമൂവാറ്റുപുഴ: കിഴക്കേക്കര ഗവ. ഈസ്റ്റ് ഹൈസ്കൂൾ 68ാ-മത് സ്കൂൾ വാർഷികാഘോഷവും ജൈവ വൈവിധ്യോദ്യാന സമർപ്പണവും ജോയ്സ് ജോർജ് എം.പി നിർവഹിച്ചു. വാർഡ് കൗൺസിലർ കെ.എ. അബ്്ദുസ്സലാം അധ്യക്ഷത വഹിച്ചു. നവീകരിച്ച സ്കൂൾ മന്ദിരത്തിെൻറ ഉദ്ഘാടനം പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.എം. സീതിയും സമഗ്ര സ്കൂൾ വികസന ആസൂത്രണ രേഖ പ്രഖ്യാപനം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പ്രമീള ഗിരീഷ് കുമാറും നിർവഹിച്ചു. കവി എസ്. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സർവിസിൽനിന്ന് വിരമിക്കുന്ന ജയചന്ദ്രന് മംഗളപത്രം സമർപ്പിക്കുകയും ചെയ്തു. മികച്ച സർക്കാർ ജീവനക്കാരനുള്ള പുരസ്കാരം നേടിയ നാവൂർ പരീതിന് മുൻ മുനിസിപ്പൽ ചെയർമാൻ എ. മുഹമ്മദ് ബഷീർ ഉപഹാരം നൽകി. കൗൺസിലർ കെ.ജെ. സേവ്യർ ആർ.എം.എസ്.എ എം.എൽ.എ അവാർഡ് ജേതാവ് കെ. തിലകന് ഉപഹാരം നൽകി. അയ്യൂബ് പള്ളിക്കൂടം, ഉല്ലാസ് ചാരുത, സ്കൂൾ സംരക്ഷണ സമിതി കൺവീനർ എൻ.കെ. രാജൻ, ലിനേഷ്, പി.ടി.എ പ്രസിഡൻറ് കെ.പി. അനസ്, വൈസ് പ്രസിഡൻറ് ബിനുമോൻ, എൻ.പി. ജയൻ, ബിജി തോമസ്, എ.കെ. അയ്യൂബ് തുടങ്ങിയവർ സംബന്ധിച്ചു. പ്രധാനാധ്യാപകൻ കെ. തിലകൻ സ്വാഗതവും സീനിയർ അസിസ്റ്റൻറ് ജമീല വാർഷിക റിപ്പോർട്ടും സ്കൂൾ ലീഡർ എം.എം. ആർദ്ര നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാസന്ധ്യ , ഗാനമേള, മിമിക്രി എന്നിവ നടന്നു.
Next Story