Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുതുവൈപ്പ് ഐ.ഒ.സി...

പുതുവൈപ്പ് ഐ.ഒ.സി ടെര്‍മിനല്‍ വിരുദ്ധസമരം വീണ്ടും ശക്തമാക്കുന്നു

text_fields
bookmark_border
വൈപ്പിന്‍: നിലവിെല നിയമങ്ങള്‍ക്ക് വിരുദ്ധമായി ദേശീയ ഹരിത ൈട്രബ്യൂണലിലെ ഏകാംഗ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ പുതുവൈപ്പ് ഐ.ഒ.സി ടെര്‍മിനല്‍വിരുദ്ധ ജനകീയ സമര സമിതി സമരം വീണ്ടും ശക്തമാക്കുന്നു. 18-ന് രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ച് വരെ സമരത്തെ പിന്തുണച്ച വിവിധ സംഘടനകളെക്കൂടി ഉള്‍പ്പെടുത്തി ഉപവാസ സമരം നടത്തും. സാങ്കേതികന്യായങ്ങളും അസത്യങ്ങളും പ്രചരിപ്പിച്ച് സംഭരണി സ്ഥാപിക്കാനുള്ള നീക്കം ഐ.ഒ.സി തുടരുന്ന സാഹചര്യത്തിലാണിത്. 2017 ഫെബ്രുവരി 16-നാണ് സമര സമിതിയുടെ നേതൃത്വത്തില്‍ ഉപരോധസമരം ആരംഭിച്ചത്. ഇപ്പോഴും തുടരുന്ന ഉപരോധസമരത്തി​െൻറ വാര്‍ഷികാചരണം കൂടിയാകും ഉപവാസ സമരം. പ്രക്ഷോഭത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ ഉന്നയിച്ച പരാതികള്‍ക്കും ആശങ്കകള്‍ക്കും അടിസ്ഥാനമുണ്ടെന്ന് കമ്മിറ്റി കണ്ടെത്തിയിട്ടുമുണ്ട്. ഇതേസമയം, പ്രഫ. എം.കെ. പ്രസാദ് മുന്‍കൈയെടുത്ത് ഡോ. വി.എസ്. വിജയ‍​െൻറ നേതൃത്വത്തില്‍ വിദഗ്ധര്‍ നടത്തിയ പഠന റിപ്പോര്‍ട്ടും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിലും പദ്ധതിക്കെതിരായ നിഗമനങ്ങളാണുള്ളത്. ഇതെല്ലാം മറികടന്ന്, പദ്ധതിക്കനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെങ്കില്‍ അതിനെ ചെറുക്കാന്‍ ജനങ്ങളെ സജ്ജരാക്കുന്നതിന് കൂടിയാണ് ഉപവാസ സമരമെന്ന് സമിതി നേതാക്കളായ എം.ബി. ജയഘോഷ്, കെ.എസ്. മുരളി എന്നിവര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story