Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവള്ളികുന്നത്ത്​...

വള്ളികുന്നത്ത്​ ഡി.വൈ.എഫ്.ഐ-^ആർ.എസ്.എസ് സംഘർഷത്തിൽ നാലുപേർക്ക്​ പരിക്ക്​

text_fields
bookmark_border
വള്ളികുന്നത്ത് ഡി.വൈ.എഫ്.ഐ--ആർ.എസ്.എസ് സംഘർഷത്തിൽ നാലുപേർക്ക് പരിക്ക് വള്ളികുന്നം: വള്ളികുന്നത്ത് വീണ്ടും ഡി.വൈ.എഫ്.ഐ--ആർ.എസ്.എസ് സംഘർഷം. നാലുപേർക്ക് പരിക്കേറ്റു. ആർ.എസ്.എസ് പ്രവർത്തകൻ വള്ളികുന്നം കടുവിനാൽ മണ്ണാടിത്തറയിൽ അനന്തു(22), ഡി.വൈ.എഫ്‌.ഐ പ്രവർത്തകരായ കടുവിനാൽ ബിനുഭവനം ബിനു (28), വള്ളികുന്നം കിഴക്ക് ഗോപീസദനം ശ്രീനി (24), കൊച്ചുവിളയിൽ ജലീൽ (30) എന്നിവർക്കാണ് മർദനമേറ്റത്. അനന്തുവിനെ കായംകുളം ഗവ. ആശുപത്രിയിലും മറ്റുള്ളവരെ മാവേലിക്കര ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 7.30ന് വള്ളികുന്നം പുത്തൻചന്തക്ക് വടക്കായിരുന്നു സംഭവം. കഴിഞ്ഞ കുേറ നാളുകളായി ഇവിടെ ഇരു കൂട്ടരും തമ്മിൽ സംഘർഷം നിലനിൽക്കുകയാണ്. പ്രദേശത്ത് പൊലീസ് പട്രോളിങ് ഉൗർജിതപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story