Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫയർഫോഴ്സ് മീറ്റിൽ...

ഫയർഫോഴ്സ് മീറ്റിൽ ചേർത്തല സ്വദേശിക്ക് ദേശീയ അംഗീകാരം

text_fields
bookmark_border
ചേർത്തല: നാഗ്പൂരിൽ നടന്ന ദേശീയ ഫയർഫോഴ്സ് മീറ്റിൽ ചേർത്തല പള്ളിപ്പുറം പഞ്ചായത്ത് 11-ാം വാർഡ് തിരുനല്ലൂർ കൊച്ചുകരി എസ്. സുരാജ് രാജ്യത്തെ ഏറ്റവും മികച്ച ഫയർ അത്ലറ്റായി തെരഞ്ഞെടുക്കപ്പെട്ടു. 4x100 മീറ്റർ റിലേയിൽ സ്വർണവും ഫയർഫൈറ്റിങ് ഹർഡിൽസ്, അൾട്ടിമേറ്റ് ഫയർ ഫൈറ്റിങ് എലൈവ്, പമ്പ് ഡ്രിൽ എന്നിവയിലെ മികച്ച പ്രകടനവുമാണ് സുരാജിെന നേട്ടത്തിനർഹനാക്കിയത്. കഴിഞ്ഞ അഞ്ചുവർഷമായി എറണാകുളം ഡിവിഷനിലെ ഗാന്ധിനഗർ ഫയർ സ്റ്റേഷനിലെ ഫയർമാൻ ഡ്രൈവർ കം പമ്പ് ഓപറേറ്ററാണ് സുരാജ്. സെപ്റ്റംബറിൽ ദക്ഷിണ കൊറിയയിൽ നടക്കുന്ന വേൾഡ് ഫയർഫോഴ്സ് മീറ്റിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിലാണ്. ഞാറക്കൽ പഞ്ചായത്തിൽ ജീവനക്കാരിയായ അഞ്ജു പി. അനിരുദ്ധനാണ് ഭാര്യ. സീത, ആഞ്ജനേയൻ എന്നിവരാണ് മക്കൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story