Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2018 5:21 AM GMT Updated On
date_range 11 Feb 2018 5:21 AM GMTഗോഡൗൺ നിർമാണം; ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു
text_fieldsbookmark_border
കൂത്താട്ടുകുളം: കേന്ദ്രസർക്കാറിെൻറ ധനസഹായത്തോടെ നിർമിക്കുന്ന സംസ്ഥാന വെയർ ഹൗസിങ് കോർപറേഷെൻറ ആധുനിക ഗോഡൗണിനുള്ള സ്ഥലം നഗരസഭ, വില്ലേജ് ഓഫിസ്, എം.വി.ഐ.പി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി. അനൂപ് ജേക്കബ് എം.എൽ.എയാണ് കിഴെകാമ്പിലെ എം.വി.ഐ.പിയുടെ ഡംപിങ് യാർഡിന് ഉപയോഗിച്ചിരുന്ന സ്ഥലം ഗോഡൗണിന് നിദേശിച്ചത്. നാളുകൾക്ക് മുമ്പ് പ്രസ്തുത സ്ഥലം വെയർ ഹൗസിങ് കോർപറേഷന് വിട്ടുനൽകണമെന്നാവശ്യപ്പെട്ട് അനൂപ് ജേക്കബ് എം.എൽ.എ, നഗരസഭ ചെയർമാൻ ബിജു ജോൺ, മുൻ ചെയർമാൻ പ്രിൻസ് പോൾ ജോൺ, കൗൺസിലർ പി.സി. ജോസ് എന്നിവർ ജലവിഭവ മന്ത്രി മാത്യു ടി. തോമസിന് നിവേദനം നൽകിയിരുന്നു. സ്ഥലം ലഭ്യമായാൽ കേന്ദ്ര--സംസ്ഥാന സർക്കാറുകളുടെ ഫണ്ട് ഉപയോഗിച്ച് ശീതീകരണ സംവിധാനം ഉൾപ്പെടെ ആധുനിക ഗോഡൗണായിരിക്കും നിർമിക്കുന്നതെന്ന് ചെയർമാൻ ബിജു ജോൺ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story