Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2018 4:59 AM GMT Updated On
date_range 2018-02-11T10:29:59+05:30ജില്ല സെപക് താക്രോ മത്സരം: ശ്രീ ഗുജറാത്തി വിദ്യാലയയും വടുതല സെപക്കും ചാമ്പ്യൻമാർ
text_fieldsമട്ടാഞ്ചേരി: ജില്ല സെപക് താക്രോ മത്സരത്തിൽ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ മട്ടാഞ്ചേരി ശ്രീ ഗുജറാത്തി വിദ്യാലയം ഒന്നും കൊച്ചിൻ ജിംനേഷ്യം രണ്ടും സ്ഥാനം നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ വടുതല സെപക് ഒന്നും മട്ടാഞ്ചേരി ഗവ.ഗേൾസ് സ്കൂൾ രണ്ടും സ്ഥാനക്കാരായി. ജൂനിയർ, സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ എടവനക്കാട് എസ്.ഡി.പി.വൈ സ്കൂൾ ഒന്നും ശ്രീ ഗുജറാത്തി വിദ്യാലയ രണ്ടും സ്ഥാനം കരസ്ഥമാക്കി. പെൺകുട്ടികളുടെ ഇരുവിഭാഗത്തിലും വടുതല സെപക്, മട്ടാഞ്ചേരി ഗേൾസ് സ്കൂൾ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. മട്ടാഞ്ചേരി കുറുവ മൈതാനത്ത് നടന്ന മത്സരങ്ങൾ കൗൺസിലർ ടി.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. പി.ഇസഡ്. നിജാസ് അധ്യക്ഷത വഹിച്ചു. വി.എം. ഷംസുദ്ദീൻ, പി.എച്ച്. നാസർ, വിപിൻ പട്ടേൽ, ടി.എ. ഫാരിഷ്, കെ.ബി. സുനിൽ എന്നിവർ സംസാരിച്ചു. ഗുജറാത്തി മഹാജൻ സെക്രട്ടറി ചേതൻ ഡി. ഷാ സമ്മാനദാനം നടത്തി. ചികിത്സപ്പിഴവുമൂലം പെൺകുട്ടി മരിച്ച സംഭവം: കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പന്തം കൊളുത്തി പ്രകടനം മട്ടാഞ്ചേരി: ചികിത്സപ്പിഴവിനെത്തുടർന്ന് പെൺകുട്ടി മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവ കൊച്ചി സാമൂഹിക സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയിൽ കഴിഞ്ഞദിവസം കുത്തിവെപ്പ് എടുത്തയുടൻ ഇടക്കൊച്ചി പുളിക്കപറമ്പിൽ വീട്ടിൽ സുധീറിെൻറ മകൾ ഐശ്വര്യദേവി (17) എന്ന പെൺകുട്ടി കുഴഞ്ഞുവീഴുകയും തുടർന്ന് മരിക്കുകയും ചെയ്തിരുന്നു. കപ്പലണ്ടിമുക്ക് കവലയിൽനിന്ന് ആരംഭിച്ച പ്രകടനം ആശുപത്രിക്ക് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗത്തിൽ പ്രസിഡൻറ് നജീബ് ഹംസ അധ്യക്ഷത വഹിച്ചു. നിജാസ്, അഫ്സൽ അലി, ലുക്മാൻ അഷ്‌റഫ്, ഷമീർ നൈനാ, നിഷാദ് ഷൗക്കത്ത്, ആഷിഖ്, അനിൽ നാസർ, സുഹൈൽ ഷാജി എന്നിവർ സംസാരിച്ചു.
Next Story