Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാർഷികാഘോഷവും ...

വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

text_fields
bookmark_border
കോലഞ്ചേരി: കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും വി.പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജു അധ്യക്ഷത വഹിച്ചു. അക്കാദമിക മാസ്റ്റർ പ്ലാൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗൗരി വേലായുധനും ജീവകാരുണ്യ പദ്ധതിയായ സ്നേഹക്കൂട്ടം പഞ്ചായത്ത് അംഗം ജോസ് വി. ജേക്കബും ഉദ്ഘാടനം ചെയ്തു. വെബ്സൈറ്റ് ഉദ്ഘാടനം വൈസ് പ്രസിഡൻറ് സി.ഡി. പദ്മാവതിയും കലാകായിക പരിശീലന പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം എൻ.എൻ. രാജനും നിർവഹിച്ചു. പഞ്ചായത്തംഗങ്ങളായ എം.എ. പൗലോസ്, ജിഷ അജി, ഷൈനി ബിജു, പി.ടി.എ പ്രസിഡൻറ് എം.കെ. മനോജ്, സൈജി ബാബു, സാജു എം. കറുത്തേടം, ജെയ്സി വർഗീസ്, മറിയം ബീവി, തൈലാംബാൾ, സി.വി. ദീപ, ജി. പ്രീതി, ബിനോയി വി. തോമസ്, പി.വി. എൽദോസ് എന്നിവർ സംസാരിച്ചു. മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡുകളും എൻഡോവ്മ​െൻറുകളും വിതരണം ചെയ്തു. ഫോട്ടോ അടിക്കുറിപ്പ് കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷം വി.പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു ധ്യാനം കോലഞ്ചേരി: സ​െൻറ് പോൾസ് മിഷൻ പട്ടിമറ്റം സ​െൻററിൽ ശനിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചക്ക് രണ്ടുവരെ ധ്യാനം നടത്തുന്നു. ബാബു ജോൺ തേക്കുതോട് (റാന്നി) വചനശുശ്രൂഷ നിർവഹിക്കും. ഫാ. പൗലോസ് ഞാറ്റുംകാല, ഫാ. സ്റ്റീഫൻ എന്നിവർ നേതൃത്വം നൽകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story