Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഹിള മന്ദിരത്തിലെ...

മഹിള മന്ദിരത്തിലെ രാധക്കും ശ്രീലക്ഷ്മിക്കും മംഗല്യം

text_fields
bookmark_border
തൃപ്പൂണിത്തുറ: സാമൂഹിക നീതിവകുപ്പിന് കീഴിലുള്ള ചമ്പക്കര മഹിള മന്ദിരത്തിലെ അന്തേവാസികളായ രാധയെ സുരേഷും ശ്രീലക്ഷ്മിയെ ബിജുവും താലികെട്ടി ജീവിതപങ്കാളികളാക്കി. വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് ചമ്പക്കര സ​െൻറ് ജയിംസ് പള്ളി പാരിഷ് ഹാളിൽ വിശിഷ്്ടാതിഥികളുടെ സാന്നിധ്യത്തിലായിരുന്നു മംഗല്യം. പി.ടി. തോമസ് എം.എൽ.എ, കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജെ.ആൻറണി, സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥ രഞ്ജിനി, കൗൺസിലർമാരായ വി.പി. ചന്ദ്രൻ, എ.ബി. സാബു, നഗരസഭ സെക്രട്ടറി അനുജ തുടങ്ങിയവർ വധൂവരന്മാരെ വേദിയിലേക്ക് ആനയിച്ചു. തുടർന്ന് വധൂവരന്മാർ വേദിയിലെ നിലവിളക്കിൽ ഭദ്രദീപം തെളിച്ചു. മുഖ്യാതിഥിയായ പി.ടി. തോമസ് വധൂവരന്മാർക്ക് ബൊക്കെ നൽകി ആശംസ നേർന്നു. മലപ്പുറം രാമനാട്ടുകര പുല്ലങ്കുന്ന് ആദ്യത്തിനില്ലത്ത് പരേതനായ ശങ്കരൻ നമ്പൂതിരിപ്പാടി​െൻറയും സരോജിനിയുടെയും മകനായ സുരേഷ് ക്ഷേത്രം ശാന്തിക്കാരനാണ്. കോഴിക്കോട് പോരാമ്പ്ര മേത്താണ്യം വടക്കെപറമ്പിൽ പരേതനായ നാരായണൻ നായരുടെയും കമലയുടെയും മകനാണ് ബിജു. ഇലക്ട്രിഷ്യനായി ജോലി ചെയ്യുന്നു. രണ്ടു കൊല്ലം മുമ്പാണ് രാധയും ശ്രീലക്ഷ്മിയും ചമ്പക്കര മഹിളമന്ദിരത്തിൽ എത്തിയത്. സാമൂഹികനീതി വകുപ്പ്, കൊച്ചി നഗരസഭ, ചമ്പക്കര മഹിളമന്ദിരം എന്നിവയുടെ കൂട്ടായ ശ്രമത്തി​െൻറ ഫലമാണ് രാധയുടെയും ശ്രീലക്ഷ്മിയുടെയും വിവാഹം നടന്നത്. 2016 ജനുവരിയിൽ വിവാഹിതരായ അശ്വതിയും -അംബരീഷും സുഹാനിയും -നിഷാദും കുടുംബവുമൊന്നിച്ച് ചമ്പക്കരയിലെത്തി വിവാഹ ചടങ്ങുകളിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story