Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറേഷൻ കാർഡ്: റിഡക്ഷന്‍,...

റേഷൻ കാർഡ്: റിഡക്ഷന്‍, സറണ്ടര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാൻ നടപടി വേണം

text_fields
bookmark_border
കൊച്ചി: പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ ഇൗമാസം 15 മുതല്‍ സ്വീകരിക്കുമെങ്കിലും മറ്റു താലൂക്കുകളില്‍നിന്നുള്ള സറണ്ടര്‍, റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാത്തതിനാല്‍ നിരവധി കുടുംബങ്ങള്‍ക്ക് അപേക്ഷ നല്‍കാന്‍ കഴിയില്ലെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ പറഞ്ഞു. ഒരു താലൂക്കില്‍നിന്ന് മറ്റൊന്നിലേക്ക് കാര്‍ഡ് മാറ്റുന്നതിനോ വിവാഹം ചെയ്തയച്ചവരുടെ പേരുകള്‍ കുറവുചെയ്ത് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനോ ഇപ്പോള്‍ അപേക്ഷ സ്വീകരിക്കുന്നില്ല. ഭാര്യയുടെയും ഭര്‍ത്താവി​െൻറയും പേര് വ്യത്യസ്ത താലൂക്കുകളില്‍ ഉള്ളവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിൽ റിഡക്ഷന്‍, സറണ്ടര്‍, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, തെറ്റുതിരുത്തൽ, കാർഡ് മറ്റു കടയിലേക്ക് മാറ്റുക എന്നിവക്കുള്ള അപേക്ഷകളും സ്വീകരിക്കണമെന്ന് പ്രസ്താവനയിൽ ആവശ്യെപ്പട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story