Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right​കേരള യൂനിവേഴ്​സിറ്റി

​കേരള യൂനിവേഴ്​സിറ്റി

text_fields
bookmark_border
പരീക്ഷ കേന്ദ്രങ്ങളില്‍ മാറ്റം തിരുവനന്തപുരം: ഫെബ്രുവരി 16-ന് ആരംഭിക്കുന്ന ബി.എ (ആന്വല്‍) പാര്‍ട്ട് ഒന്നും രണ്ടും സപ്ലിമ​െൻററി പരീക്ഷകളുടെ ചില പരീക്ഷാകേന്ദ്രങ്ങളിലെ മാറ്റം ചുവടെ ചേര്‍ക്കുന്നു. കൊല്ലം ഫാത്തിമ മാത നാഷനല്‍ കോളജ് കേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികള്‍ കൊല്ലം ശ്രീനാരായണ കോളജിലും തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലെയും ചെമ്പഴന്തി ശ്രീനാരായണ കോളജിലെയും വിദ്യാർഥികള്‍ ഗവ. ആർട്സ് കോളജിലും ആലപ്പുഴ സ​െൻറ് ജോസഫ്‌സ് കോളജിലെ വിദ്യാർഥികള്‍ ആലപ്പുഴ എസ്.ഡി കോളജിലും നീറമണ്‍കര എന്‍.എസ്.എസ് വനിത കോളജിലെ വിദ്യാർഥികള്‍ തിരുവനന്തപുരം ഗവ. വനിത കോളജിലും കാഞ്ഞിരംകുളം കെ.എന്‍.എം കോളജിലെ വിദ്യാർഥികള്‍ കാട്ടാക്കട ക്രിസ്ത്യൻ കോളജിലും ശാസ്താംകോട്ട ഡി.ബി കോളജിലെ വിദ്യാർഥികള്‍ ചവറ ബി.ജെ.എം ഗവ. കോളജിലും ഗവണ്‍മ​െൻറ് സംസ്‌കൃത കോളജിലെ ഓഫ്‌ലൈനായി അപേക്ഷിച്ച വിദ്യാർഥികളും യൂനിവേഴ്‌സിറ്റി കോളജ് കേന്ദ്രമായി ഓഫ്‌ലൈനായി അപേക്ഷിച്ചിരുന്ന ആണ്‍കുട്ടികളും തിരുവനന്തപുരം എം.ജി കോളജിലും പെരിങ്ങമ്മല ഇക്ബാല്‍ കോളജിലെ വിദ്യാർഥികള്‍ നെടുമങ്ങാട് ഗവ. കോളജിലും പരീക്ഷയെഴുതണം. മറ്റ് പരീക്ഷകേന്ദ്രങ്ങളില്‍ മാറ്റമില്ല. മാറ്റമുള്ള കേന്ദ്രങ്ങളില്‍ ഓഫ്‌ലൈനായി അപേക്ഷിച്ച വിദ്യാർഥികള്‍ പുതുക്കിയ പരീക്ഷകേന്ദ്രങ്ങളില്‍നിന്ന് ഹാള്‍ടിക്കറ്റ് കൈപ്പറ്റേണ്ടതാണ്. പരീക്ഷ ഫലങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ സംസ്‌കൃതം ജനറല്‍, സംസ്‌കൃതം സ്‌പെഷല്‍ (വേദാന്ത, ന്യായ, വ്യാകരണ സാഹിത്യ, ജ്യോതിഷ), തമിഴ്, അറബിക്, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് ഇക്കണോമിക്‌സ്, സോഷ്യോളജി, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, എം.എച്ച്.ആര്‍.എം, എം.എസ്.ഡബ്ല്യു, എം.എസ്‌സി ജിയോളജി, സൈക്കോളജി, ഹോംസയന്‍സ് എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു. ജൂലൈയില്‍ നടന്ന ഒമ്പതാം സെമസ്റ്റര്‍ ബി.ആര്‍ക്ക് (2008 സ്‌കീം) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. 2017 ജനുവരിയില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി മാത്തമാറ്റിക്‌സ്, മൂന്നാം സെമസ്റ്റര്‍ എം.എ പൊളിറ്റിക്കല്‍ സയന്‍സ്, എം.കോം പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ ഫലം വെബ്‌സൈറ്റില്‍ (www.keralauniversity.ac.in). ബി.എസ്‌സി പ്രാക്ടിക്കല്‍ 2017 ഡിസംബറില്‍ നടന്ന കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് അഞ്ചാം സെമസ്റ്റര്‍ ബി.എസ്‌സി ഫിസിക്‌സ് ആൻഡ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ലാബ് III പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 14 മുതല്‍ അതാത് പരീക്ഷകേന്ദ്രങ്ങളില്‍ െവച്ച് നടക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. എം.എ/എം.എസ്‌സി/എം.കോം/എം.എസ്.ഡബ്ല്യൂ സപ്ലിമ​െൻററി പരീക്ഷ 2018 ഫെബ്രുവരിയില്‍ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം.എ/എം.എസ്‌സി/ എം.കോം/ എം.എസ്.ഡബ്ല്യു സപ്ലിമ​െൻററി പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ ഫെബ്രുവരി 12ന് ആരംഭിക്കും. പരീക്ഷഫീസ് പിഴകൂടാതെ ഫെബ്രുവരി 17, 50 രൂപ പിഴയോടെ ഫെബ്രുവരി 19, 125 രൂപ പിഴയോടെ ഫെബ്രുവരി 21 വരെയും അടയ്ക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പ്രാക്ടിക്കല്‍ മാറ്റി നിറമണ്‍കര എന്‍.എസ്.എസ് വനിത കോളജില്‍ ഫെബ്രുവരി 14-ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റര്‍ ബി.എ മ്യൂസിക് ഓപണ്‍ കോഴ്‌സ് പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 19-ന് അതേ കോളജില്‍െവച്ച് നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story