Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2018 5:08 AM GMT Updated On
date_range 2018-02-10T10:38:58+05:30ഉദ്യോഗസ്ഥർ നികുതി ശേഖരണ തിരക്കിൽ; ഓഫിസിൽ എത്തുന്നവർ വലയുന്നു
text_fieldsമൂവാറ്റുപുഴ: നഗരസഭ ഉദ്യോഗസ്ഥർ നികുതി ശേഖരണത്തിന് ഇറങ്ങുന്നതോടെ ഓഫിസിൽ എത്തുന്നവർ വലയുന്നതായി പരാതി. കെട്ടിട നികുതി, ലൈസൻസ് ഫീ, മറ്റിനം നികുതികൾ എന്നിവ അടക്കാനെത്തുന്നവരാണ് ഇതുമൂലം ബുദ്ധിമുട്ടുന്നത്. ഇൗ നികുതികൾ ശേഖരിക്കാനാണ് ഉദ്യോഗസ്ഥരും ഇറങ്ങുന്നത്. എന്നാൽ, ഒാഫിസുകളിൽ എത്തുന്നവർക്ക് നികുതി അടക്കാൻ പകരം സംവിധാനം ഏർപ്പെടുത്തുന്നില്ല. നികുതിയടക്കാൻ വൈകിയാൽ മൂന്നിരട്ടിയിലേറെ പിഴയാണ് ഈടാക്കുന്നത്. മുനിസിപ്പൽ ഓഫിസിലെ നികുതി അടക്കുന്നതിനുള്ള സംവിധാനവും കാര്യക്ഷമമല്ല. ഉപഭോക്താവിെൻറ നികുതി, ഫീസ് സംബന്ധിച്ച വിവരങ്ങൾ നഗരസഭ കംപ്യൂട്ടറുകളിൽ അപ്‌ലോഡ് ചെയ്തിട്ടില്ല. വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കേണ്ടത് മാർച്ചിന് മുമ്പാണ്. നിരവധി പേരാണ് ദിനേന ഇതുസംബന്ധിച്ച് ഓഫിസിലെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നഗരസഭയുടെ നടപടി ചോദ്യം ചെയ്തത് ബഹളത്തിനിടയാക്കി. ഓഫിസിലെ കാര്യനിർവഹണ പോരായ്മകൾക്കെതിരെ ഉന്നതങ്ങളിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് വ്യാപാരികൾ.
Next Story