Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആക്രമണങ്ങൾക്കെതിരെ...

ആക്രമണങ്ങൾക്കെതിരെ അണിനിരക്കണം

text_fields
bookmark_border
കൊച്ചി: ദലിത് പിന്നാക്ക വിഭാഗങ്ങൾക്കെതിരായ ആക്രമണങ്ങൾക്കെതിരെ അണിനിരക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി ജ്യോതിവാസ്. പാർട്ടി മണ്ഡലം, പഞ്ചായത്ത് ഭാരവാഹി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വടയമ്പാടി, അശാന്തൻ, മഞ്ഞാലിയിലെ വഴിനടപ്പ് സമരങ്ങൾക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമേയം പാസാക്കി. ജില്ല ൈവസ് പ്രസിഡൻറ് സദീക്ക് വെണ്ണല അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ ഷംസു എടയാർ, സദഖത്ത് മുപ്പത്തടം, ജില്ല കമ്മറ്റി അംഗം അർഷദ് പെരിങ്ങാല, എഫ്.െഎ.ടി.യു ജില്ല പ്രസിഡൻറ് ബാവ കുഞ്ഞ് പെരുമ്പാവൂർ തുടങ്ങിയവർ സംസാരിച്ചു. ജില്ല സെക്രട്ടറി മുസ്തഫ പള്ളുരുത്തി സ്വാഗതവും ആബിദ വൈപ്പിൻ നന്ദിയും പറഞ്ഞു. ക്രീമിലെയർ വരുമാനപരിധി ഉയർത്തണം -മെക്ക കൊച്ചി: ക്രീമിലെയർ വരുമാനപരിധി ആറുലക്ഷത്തിൽനിന്ന് എട്ടുലക്ഷമായി ഉയർത്തിയ േകന്ദ്രസർക്കാർ ഉത്തരവ് കേരളത്തിലും 2017 സെപ്റ്റംബർ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന് മെക്ക സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. അലി. ആയിരക്കണക്കിന് പരീക്ഷാർഥികൾക്കും ഉദ്യോഗാർഥികൾക്കും വരുമാനപരിധിയുടെ പേരിൽ അവസരം നഷ്ടപ്പെടാതിരിക്കാൻ ഇത് അനിവാര്യമാണ്. കേന്ദ്രസർക്കാർ ഉത്തരവ് സംസ്ഥാനത്ത് നടപ്പാക്കേണ്ടതില്ലെന്ന തീരുമാനം തിരുത്തണമെന്നും ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story