Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൂവാറ്റുപുഴയിൽ...

മൂവാറ്റുപുഴയിൽ ഭിക്ഷാടനം നിരോധിക്കാൻ നഗരസഭ തീരുമാനം

text_fields
bookmark_border
മൂവാറ്റുപുഴ: നഗരസഭയിൽ ഭിക്ഷാടനം നിരോധിക്കാൻ കൗൺസിൽ യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു. 28 വാർഡിലും ഭിക്ഷാടനം നിരോധിച്ച് അറിയിപ്പും പ്രധാന സ്ഥലങ്ങളിൽ പോസ്റ്ററും പതിക്കും. ഭിക്ഷാടനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ലത പാലത്തിന് സമീപത്തെ ഫയർഫോഴ്സ് കെട്ടിടം പൊളിച്ചുനീക്കി പുതിയത് നിർമിക്കും. ഇതിന് എസ്റ്റിമേറ്റ് തയാറാക്കാൻ എൻജിനീയറെ ചുമതലപ്പെടുത്തി. ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത കെട്ടിടത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ഒഴിപ്പിക്കും. കെട്ടിടത്തിൽനിന്ന് ഒഴിയണമെന്ന് കാണിച്ച് സ്ഥാപന ഉടമകൾക്ക് നഗരസഭ നേരേത്ത നോട്ടീസ് നൽകിയിരുന്നെങ്കിലും ഇവർ വാടക നൽകാതെ മാസങ്ങളായി പ്രവർത്തിക്കുകയാണെന്ന് കൗൺസിലിൽ ആക്ഷേപം ഉയർന്നു. അനധികൃത പെട്ടിക്കടകൾ നീക്കും. കെട്ടിട നികുതി കുറക്കുന്നതിന് ഐകകണ്ഠ്യേന പ്രമേയം പാസാക്കി. കൗൺസിൽ പാസാക്കിയ പ്രമേയം സർക്കാറിന് അയക്കും. പ്രതിപക്ഷ നേതാവ് കെ.എ. അബ്ദുൽ സലാമും പ്രതിപക്ഷ അംഗം ജിനു മടേക്കലും ചേർന്ന് പ്രമേയം അവതരിപ്പിക്കാൻ തുടങ്ങിയപ്പോൾ ഒരുമിച്ച് തീരുമാനമെടുക്കാമെന്നും പ്രമേയം അവതരിപ്പിക്കേണ്ടന്നും ചെയർപേഴ്സൻ അറിയിച്ചു. രാവിലെ 10.30ന് ആരംഭിച്ച കൗൺസിൽ യോഗം വൈകീട്ട് നാലോടെയാണ് സമാപിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story