Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 5:08 AM GMT Updated On
date_range 5 Feb 2018 5:08 AM GMTഫിഷറീസ് സ്റ്റേഷന് ആക്രമണം: പ്രതികൾക്കായി തിരച്ചിൽ
text_fieldsbookmark_border
വൈപ്പിന്‍: ഫിഷറീസ് സ്റ്റേഷന് ആക്രമിച്ച് ബോട്ടുകള്‍ കടത്തിയ സംഭവത്തില്‍ പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുന്നു. സിറ്റി സെന്‍ട്രല്‍ സി.ഐ അനന്തലാല്‍, കൊച്ചി നോര്‍ത്ത് സി.ഐ കെ.ജെ. പീറ്റര്‍, മുളവുകാട് എസ്.ഐ വി.എസ്. ശ്യാംകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം മുനമ്പം പ്രദേശത്ത് പരിശോധന നടത്തി. ആരെയും പിടികൂടിയിട്ടില്ല. ഉദ്യോഗസ്ഥര്‍ക്കുനേരെ ആക്രമണം നടത്തുന്നതില്‍ പ്രതിഷേധവുമായി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തി. ഫിഷറീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധയോഗം സംഘടിപ്പിച്ചു. തിങ്കളാഴ്ച പണിമുടക്കി പ്രതിഷേധിക്കുമെന്നും ചാള്‍സ് ജോര്‍ജ്, പി.ബി. ദയാനന്ദന്, പി.വി. ജയന് എന്നിവര്‍ അറിയിച്ചു. വള്ളങ്ങള്‍ അടുക്കുന്ന മുരുക്കുംപാടം കാളമുക്ക് ഫിഷിങ് ഹാര്‍ബര്‍ അടച്ചിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story