Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2018 5:26 AM GMT Updated On
date_range 2018-02-02T10:56:59+05:30ഗാന്ധിജിയുടെ സര്‍വധര്‍മ സമഭാവന വെളിച്ചം ^പി.കെ. ഷംസുദ്ദീന്‍
text_fieldsഗാന്ധിജിയുടെ സര്‍വധര്‍മ സമഭാവന വെളിച്ചം -പി.കെ. ഷംസുദ്ദീന്‍ ദേശീയ സമാധാന കണവെൻഷന്‍ സമാപിച്ചു കൊച്ചി: ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ രാജ്യത്തെ കാലിക സാഹചര്യങ്ങളില്‍ കൂടുതല്‍ ആത്മാര്‍ഥതയോടെ ഉള്‍ക്കൊള്ളേണ്ടതുണ്ടെന്ന ആഹ്വാനത്തോടെ നാലാമത് ദേശീയ സമാധാന കൺവെന്‍ഷൻ കൊച്ചിയില്‍ സമാപിച്ചു. പി.കെ. ഷംസുദ്ദീന്‍ മുഖ്യസന്ദേശം നല്‍കി. ഭാരതത്തിെൻറ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക പശ്ചാത്തലങ്ങളില്‍ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ കൂടുതല്‍ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. നാഷനല്‍ പീസ് മൂവ്മെൻറ് ചെയര്‍മാന്‍ ഫാ. വര്‍ഗീസ് ആലങ്ങാടന്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ റവ. ഡോ. വിന്‍സൻറ് കുണ്ടുകുളം, ട്രഷറര്‍ എബ്രഹാം തോമസ്, മാധ്യമ പ്രവര്‍ത്തകന്‍ ജോസ് പുന്നംപറമ്പില്‍, കൺവെന്‍ഷന്‍ ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഫാ. ജേക്കബ് പീണിക്കപറമ്പില്‍, റോട്ടറി ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. സമിന്‍ ഹുസൈന്‍, നാഷനല്‍ പീസ് മൂവ്മെൻറ് ജനറല്‍ സെക്രട്ടറി ഡോ. സംഗീത ജെയിന്‍ എന്നിവര്‍ സംസാരിച്ചു. മൂന്നു ദിവസങ്ങളിലായി കലൂര്‍ ഐ.എം.എ ഹൗസില്‍ നടന്ന സമാധാന കൺവെന്‍ഷനില്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമേ, യു.കെ, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു. അടുത്ത ദേശീയ സമാധാന കൺവെന്‍ഷന്‍ ന്യൂഡല്‍ഹിയില്‍ നടക്കും.
Next Story