Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2018 5:17 AM GMT Updated On
date_range 2 Feb 2018 5:17 AM GMTബി.എസ്.എൻ.എൽ എംപ്ലോയീസ് യൂനിയൻ സംസ്ഥാന സമ്മേളനം തുടങ്ങി
text_fieldsbookmark_border
photo കൊച്ചി: കേന്ദ്രം ഭരിച്ചവർ ബി.എസ്.എൻ.എല്ലിനെ ബോധപൂർവം കൊല്ലുകയായിരുന്നുവെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂനിയൻ ഒമ്പതാം സംസ്ഥാന സമ്മേളനം എറണാകുളം ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നത്തെ രൂപത്തിലെങ്കിലും പൊതുമേഖല പ്രസ്ഥാനങ്ങൾ നിലനിൽക്കുന്നത് തൊഴിലാളി പ്രക്ഷോഭങ്ങളിലൂടെയാണ്. വികസനവും സദ്ഭരണവും മുന്നോട്ടുെവച്ച് വന്ന മോദി പറഞ്ഞ വാഗ്ദാനങ്ങളൊന്നും നിറവേറ്റപ്പെട്ടിട്ടില്ല. അധ്വാനിക്കുന്നവർക്ക് അതിെൻറ ഫലം ലഭിക്കാതെ വരികയും കോർപറേറ്റ് കമ്പനികളുടെ കീശ വീർക്കുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അവർക്ക് വേണ്ടിയുള്ള പ്രവർത്തനമാണ് മോദി സർക്കാർ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബി.എസ്.എൻ.എൽ.ഇ.യു സർക്കിൾ പ്രസിഡൻറ് എ.വി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. കേരള സർക്കിൾ സി.ജി.എം.ടി ഡോ. പി.ടി മാത്യു മുഖ്യാതിഥിയായിരുന്നു. എം.കൃഷ്ണൻ, ടി.സി മാത്തുക്കുട്ടി, പി.അഭിമന്യു, വി.എ.എൻ നമ്പൂതിരി, എം.കുഞ്ഞികൃഷ്ണൻ, എൻ.ഗുരുപ്രസാദ്, ടി.സന്തോഷ്കുമാർ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ സി.എൻ. മോഹനൻ സ്വാഗതവും പി.എസ്. പീതാംബരൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story