Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപീഡനക്കേസിലെ പ്രതി...

പീഡനക്കേസിലെ പ്രതി പിടിയിൽ

text_fields
bookmark_border
നെടുമ്പാേശ്ശരി: പീഡനക്കേസിൽ ഒളിവിലായിരുന്ന പ്രതി വിമാനത്താവളത്തിൽ പിടിയിലായി. കാക്കനാട് സ്വദേശി റാസ മുഹമ്മദാണ് (25) പിടിയിലായത്. കേസിൽ പെട്ടതിനെ തുടർന്ന് ബഹ്റൈനിലേക്ക് കടന്ന ഇയാൾക്കെതിരെ വിമാനത്താവളത്തിൽ ലുക്കൗട്ട് ഉണ്ടായിരുന്നു. ബഹറൈനിൽനിന്നും നാട്ടിലേക്ക് വരുമ്പോഴാണ് എമിേഗ്രഷൻ വിഭാഗം പിടികൂടിയത്. ഇയാളെ എറണാകുളം നോർത്ത് പൊലീസിന് കൈമാറി. എയർഇന്ത്യക്ക് രണ്ട് വിമാനങ്ങൾ കൂടി സ്വന്തമാകും നെടുമ്പാശ്ശേരി: എയർഇന്ത്യ എക്സ്പ്രസ് സർവിസുകളുടെ എണ്ണം വീണ്ടും വർധിപ്പിക്കുന്നു. കൊച്ചിയിൽനിന്നും കുവൈത്ത്-ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് പുതിയ സർവിസുകൾക്കും ലക്ഷ്യമിടുന്നുണ്ട്. എയർഇന്ത്യ എക്സ്പ്രസിലേക്ക് താമസിയാതെ രണ്ട് വിമാനങ്ങൾ കൂടി എത്തിച്ചേരും. ഇതിനുശേഷമാണ് എല്ലാ വിമാനങ്ങളും പരമാവധി സർവിസുകൾക്ക് ഉപയോഗപ്പെടുത്തുക.
Show Full Article
TAGS:LOCAL NEWS 
Next Story