Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്‌കൂളിനുസമീപം...

സ്‌കൂളിനുസമീപം സിഗരറ്റ് വില്‍പന; മൂന്ന്​ പേര്‍ക്കെതിരെ കേസ്​

text_fields
bookmark_border
മൂവാറ്റുപുഴ: സ്‌കൂളിനുസമീപം സിഗരറ്റ് വില്‍പന നടത്തിയ രണ്ട്‌പേര്‍ക്കെതിരെ കേസെടുത്തു. പി.ഒ ജങ്ഷനിലെ സത്രം കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന അസീയാസ് കൂള്‍ബാര്‍ ഉടമ പെരുമ്പല്ലൂര്‍ പൊട്ടേക്കണ്ടത്തില്‍ ബഷീര്‍ (65), റോയല്‍ ലോട്ടറി കടയുടമ എൻ.ജി.ഒ ക്വാര്‍ട്ടേഴ്‌സിന്സമീപം പൂവത്തിങ്കല്‍ വീട്ടില്‍ ഷാജി (45) എന്നിവരെയാണ് പിടികൂടിയത്. വിദേശനിർമിതമടക്കം 1500 സിഗരറ്റുകളാണ് ഇവരില്‍നിന്ന് കണ്ടെടുത്തത്. ബഷീറി​െൻറ കടയില്‍ വില്‍പനക്ക് എത്തിച്ച സിഗരറ്റുകള്‍ ലോട്ടറിക്കടിയിലാണ് സൂക്ഷിച്ചിരുന്നത്. ഇൗ കടയുടെ സമീപത്താണ് സ്‌കൂള്‍. ഈസ്റ്റ് മാറാടി പള്ളിക്കവല കുരുക്കൂര്‍ വീട്ടില്‍ ജോളി (53)യുടെ പലച്ചരക്ക് കടയില്‍നിന്ന് അമ്പതോളം നിരോധിത ഹാന്‍സ് പിടികൂടി. ഇയാള്‍ക്കെതിരെ കേസെടുത്തു. ഭാര്യയെ മർദിച്ചയാൾക്കെതിരെ വധശ്രമത്തിന് കേസ് മൂവാറ്റുപുഴ: വീട്ടില്‍ അതിക്രമിച്ച് കയറി ഭാര്യയേയും രക്ഷിതാക്കളെയും മർദിച്ചയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. റാക്കാട് പെരുമാലില്‍ അഭിലാഷിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞദിവസം രാവിലെ 7.15ഓടെയാണ് സംഭവം. കടാതി പള്ളിത്താഴത്തിന് സമീപമാണ് ഇവർ താമസിക്കുന്നത്. ഭാര്യയുടെ കഴുത്തില്‍ ഞെരിച്ച് ഭിത്തിയില്‍ തലയിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു. തടയാനെത്തിയ വൃദ്ധരായ രക്ഷിതാക്കളെയും മർദിച്ചു. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അഭിലാഷും ഭാര്യയും തമ്മിൽ കുടുംബകോടതിയില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story