Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയബാധിതമായി 20...

പ്രളയബാധിതമായി 20 ആശുപത്രികൾ

text_fields
bookmark_border
ആലപ്പുഴ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജില്ലയിലെ ആരോഗ്യമേഖലക്കും വൻ സാമ്പത്തിക നഷ്ടം. സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന 93 ആശുപത്രികളിൽ പ്രളയബാധിതമായി ഉപയോഗശൂന്യമായത് 20 ആശുപത്രികൾ. കുടുംബാരോഗ്യ കേന്ദ്രങ്ങളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഇവയുടെ സബ് സ​െൻററുകളുമെല്ലാം ഇതിലുൾപ്പെടും. കുട്ടനാട്, ചെമ്പുംപുറം, തലവടി, എടത്വാ, തകഴി, കുപ്പപ്പുറം, ചമ്പക്കുളം, വെളിയനാട്, മുട്ടാർ, നീലംപേരൂർ, രാമങ്കരി, കാവാലം, കടമ്പൂർ, എരമല്ലിക്കര, ആല, ചെറുതന, ഹരിപ്പാട്, അമ്പലപ്പുഴ നോർത്ത്, പാണ്ടനാട്, മുളക്കുഴ എന്നിവിടങ്ങളിലെ ആശുപത്രികളാണ് പൂർണമായും വെള്ളം കയറി നശിച്ചത്. കട്ടിലുകൾ, ബെഡ്, മരുന്ന് സൂക്ഷിക്കുന്ന ഐ.എൽ.ആർ, കമ്പ്യൂട്ടറുകൾ എന്നിവയെല്ലാം നശിച്ചവയിലുണ്ട്. ആശുപത്രികളിൽ സൂക്ഷിച്ചിരുന്ന മരുന്നുകൾക്കും നാശമുണ്ടായി. രാമങ്കരി, ചെമ്പുംപുറം, പാണ്ടനാട്, എരമല്ലിക്കര, കാവാലം,എടത്വ എന്നിവിടങ്ങളിലെ ആശുപത്രികൾ അറ്റകുറ്റപ്പണി നടത്തിയാൽ വീണ്ടും പ്രവർത്തനം ആരംഭിക്കാനാകും. അപ്പർകുട്ടനാട് ശുചീകരണം രണ്ടാം ഘട്ടത്തിലേക്ക് ഹരിപ്പാട്: കാർത്തികപ്പള്ളി താലൂക്കിന് കീഴിലുള്ള അപ്പർ കുട്ടനാട്ടിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. ഒന്നാം ഘട്ട ശുചീകരണം വ്യാഴാഴ്ച പൂർത്തിയായി. അപ്പർ കുട്ടനാട്ടിലെ 40 ശതമാനം വീടുകളാണ് ഇതുവരെ ശുചിയാക്കിയത്. വീയപുരം, ചെറുതന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളമുണ്ട്. ഈ പ്രദേശങ്ങളാണ് രണ്ടാം ഘട്ടത്തിലുള്ളത്. ക്യാമ്പുവിടുന്നവർക്കായി 20,000 കിറ്റുകളാണ് കാർത്തികപ്പള്ളി താലൂക്കിൽ മാത്രം തയാറാകുന്നത്. നങ്ങ്യാർകുളങ്ങര ടി.കെ.എം. കോളജിലാണ് അവശ്യ വസ്തുക്കൾ സംഭരിച്ച് കിറ്റുകളാക്കി മാറ്റുന്നത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ സഹായധനവും വിതരണം ചെയ്യുന്നതിനുള്ള വിവരശേഖരണവും ആരംഭിച്ചു. നാടൻ പാട്ടുമായി വിദ്യാർഥി മാവേലിക്കര: പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി കറ്റാനത്തുനിന്ന് ഒരു കുഞ്ഞുസഹായം. കുറത്തികാട് പള്ളിയാവട്ടം കന്നിമേൽ തറയിൽ സുനീഷ്-ലേഖ ദമ്പതികളുടെ മകനും കറ്റാനം പോപ് പയസ് സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാർഥിയുമായ അഭിജിത്താണ് ദുരിതബാധിതരെ സഹായിക്കാൻ തെരുവുകളിൽ നാടൻ പാട്ട് പാടുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കാനാണ് വിദ്യാർഥികളായ അഭിജിത്തും സംഘവും പാട്ടുപാടുന്നത്. അഭിജിത്തിനൊപ്പം സഹോദരി വൈഗയും കൂട്ടുകാരും തെരുവോരങ്ങളിൽ പാടാനുണ്ട്. വാദ്യോപകരണ വിദഗ്ധരും നാടൻ പാട്ടിന് പക്കമേളവുമായി അഭിജിത്തിനൊപ്പമുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനായി ഇതുവരെ നടത്തിയ പരിപാടികളുടെ വാഹനത്തി​െൻറയും മൈക്കി​െൻറയും വാടക അഭിജിത്ത് പഠിക്കുന്ന കറ്റാനം പോപ് പയസ് സ്‌കൂളിലെ അധ്യാപകരാണ് വഹിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story