Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാറിയുടുക്കാൻ...

മാറിയുടുക്കാൻ തുണിപോലുമില്ലാതെ റവന്യൂ ഉദ്യോഗസ്​ഥരുടെ പ്രവർത്തനം

text_fields
bookmark_border
ചെങ്ങന്നൂർ: ദുരന്തം വിതച്ച വെള്ളപ്പൊക്കത്തിൽ പ്രാണനുവേണ്ടി യാചിച്ച പതിനായിരങ്ങളെ രക്ഷിച്ച റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ അനുഭവങ്ങൾ വിവരണാതീതം. ദുരിതബാധിതരെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്യാമ്പുകളിൽ എത്തിച്ച ജീവനക്കാർക്ക് ഒരാഴ്ചക്കാലം മാറി ഉടുക്കാൻ തുണിപോലും ഉണ്ടായിരുന്നില്ല. ഒാഫിസുകളിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ച് അവർ ജനങ്ങൾക്ക് കാവലാളായി മാറുകയായിരുന്നു. ചെങ്ങന്നൂർ താലൂക്കിലെ റവന്യൂ വകുപ്പ് ജീവനക്കാരുടെ പ്രവർത്തനമാണ് മാതൃകാപരമാകുന്നത്. പകുതിയോളം പേർ വനിതകളാണ്. ഭിന്നശേഷിക്കാരനായ തഹസിൽദാറുടെ പ്രവർത്തനവും മികവുറ്റതായി. ആഗസ്റ്റ് 15ന് ദേശീയപതാക ഉയർത്തുന്നതിനായാണ് ജീവനക്കാർ ഓഫിസിൽ എത്തിയത്. പതാക ഉയർത്തൽ ചടങ്ങ് കഴിഞ്ഞപ്പോൾ തന്നെ ജില്ല ഭരണകൂടത്തി​െൻറ റെഡ് അലർട്ട് പ്രഖ്യാപനം വന്നു. തുടർന്ന് വീടുകളിൽ പോകാതെ 23 വരെ ഓഫിസിൽ താമസിച്ച് ദുരിതാശ്വാസ പ്രവർത്തനത്തിന് നേതൃത്വം നൽകുകയായിരുന്നു. പ്രളയജലത്തിൽ നാട് മുഴുവൻ മുങ്ങിയതിനാൽ കടകളിൽ പോയി മാറി ഉടുക്കാൻ തുണിപോലും വാങ്ങാൻ കഴിയാത്തതിനാൽ സ്വാതന്ത്ര്യദിനത്തിലെത്തിയ വേഷത്തിലാണ് അവർ തങ്ങളുടെ ജോലി നിർവഹിച്ചത്. തഹസിൽദാർ കെ.ബി. ശശി, എൽ.ആർ. തഹസിൽദാർ ജൊസ്്ലിയാമ്മ, ഡെപ്യൂട്ടി തഹസിൽദാർമാരായ മോഹനൻ പിള്ള, ശ്രീരാമകൃഷ്ണൻ, അഭിലാഷ്, ഷീബ, രാജേന്ദ്രൻ, സജിവ്കുമാർ, രാജേന്ദ്രൻ, ഗീതാകുമാർ, ദീപ്തി, ജോബിൻ കെ. ജോർജ്, ജീവനക്കാരായ ജഗതീഷ്, സജേഷ്, നിഷാദ്, ശിവകുമാർ എന്നിവരാണ് താലൂക്ക് ഓഫിസിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അപ്രതീക്ഷിതമായി വന്ന വെള്ളപ്പൊക്കത്തിൽ പെട്ട് ഒറ്റപ്പെട്ടുപോയ അരലക്ഷം പേരെയാണ് സംഘം രക്ഷപ്പെടുത്തി 16ന് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചത്. ഇവർക്കാവശ്യമായ ഭക്ഷണ സാധനങ്ങൾ എത്തിക്കുന്നതിനും നടപടി സ്വീകരിച്ചു. കൂടാതെ ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിൽ കുടുങ്ങിയവർക്ക് ഭക്ഷണവും വസ്ത്രങ്ങളും ജനങ്ങളുടെ സഹകരണത്തോടുകൂടി എത്തിക്കുന്നതിനും വൈകുന്നേരത്തോടുകൂടി താലൂക്കിലെ വിവിധ വില്ലേജുകളിലായി ആരംഭിച്ച 225 ക്യാമ്പുകളിലായി എത്തിയ 1,25,000 പേർക്ക് ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്തു. കുരട്ടിശ്ശേരി വില്ലേജ് ഓഫിസർ കവിത ഭരതൻ, മാന്നാർ വില്ലേജ് ഓഫിസർ പ്രിയ എണ്ണക്കാട് വില്ലേജ് ഓഫിസർ മോഹൻകുമാർ, മുളക്കുഴ വില്ലേജ് ഓഫിസർ ജയപ്രകാശ്, ചെങ്ങന്നൂർ വില്ലേജ് ഓഫിസർ സന്തോഷ്, വെൺമണി വില്ലേജ് ഓഫിസർ പാമില ജോസഫ്, ആല വില്ലേജ് ഓഫിസർ കവിത, തിരുവൻവണ്ടൂർ വില്ലേജ് ഓഫിസർ സിന്ധു, പുലിയൂർ വില്ലേജ് ഓഫിസർ ആർ.ഐ. സന്ധ്യ, പാണ്ടനാട് വില്ലേജ് ഓഫിസർ സുരേഷ് ബാബു, ചെറിയനാട് വില്ലേജ് ഓഫിസർ അനീഷ് ഈപ്പൻ തുടങ്ങിയവരുടെ പ്രവർത്തനവും മാതൃകാപരമായിരുന്നു. ദുരന്തം നേരിട്ട താലൂക്കിൽ തകർന്നടിഞ്ഞ വീടുകളുടെയും നാശനഷ്ടമുണ്ടായ വീടുകളുകളുടെയും മറ്റുള്ളവയുടെയും കണക്കുകൾ ശേഖരിച്ച് ആവശ്യമായ നഷ്ടപരിഹാരം നൽകുന്ന ജോലികൾ ചെയ്ത് തീർക്കാൻ ആഴ്ചകൾ തന്നെ വേണ്ടി വരും. അതുകൂടി പൂർത്തീകരിച്ച് കഴിഞ്ഞാൽ മാത്രമേ റവന്യൂ ജീവനക്കാർ ദുരിതാശ്വാസ പ്രവർത്തനത്തിൽനിന്നും മോചിതരാകുകയുള്ളൂ. ശുചീകരണം ഉൗർജിതമാക്കി കായംകുളം: പത്തിയൂരിലെ ദുരിതബാധിത മേഖലകളിൽ പഞ്ചായത്തി​െൻറ നേതൃത്വത്തിലുള്ള ശുചീകരണ പ്രവർത്തനങ്ങൾ ഉൗർജിതമാക്കി. തൊഴിലുറപ്പ് തൊഴിലാളികളും രാഷ്ട്രീയ-സന്നദ്ധ പ്രവർത്തകരും ശുചീകരണങ്ങളിൽ സജീവമാണ്. ചെളിനിറഞ്ഞ വീടുകൾ കഴുകി വൃത്തിയാക്കി വാസയോഗ്യമാക്കുന്നതിനായിരുന്നു പ്രഥമ പരിഗണന. മാലിന്യം കെട്ടിനിന്ന പ്രദേശങ്ങൾ ശുചീകരിച്ചശേഷം പ്രതിരോധ മരുന്നുകളും തളിച്ചു. കരിപ്പുഴ തോടിന് ഇരുവശവും അടിഞ്ഞുകൂടിയ പോളകൾ നീക്കുന്ന പ്രവൃത്തിയും സജീവമാണ്. പഞ്ചായത്ത് പ്രസിഡൻറ് വി. പ്രഭാകരൻ, അംഗങ്ങളായ ജി. പ്രകാശ്, രമണി, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി. ഹരികുമാർ തുടങ്ങിയവർ നേതൃത്വം നൽകി. അപേക്ഷ ക്ഷണിച്ചു കായംകുളം: ടൗൺ ഗവ. യു.പി സ്കൂളിൽ ഒഴിവുള്ള രണ്ട് എൽ.പി.എസ്.എ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ അസ്സൽ രേഖകളുമായി മൂന്നിന് രാവിലെ പത്തിന് സ്കൂളിൽ കൂടിക്കാഴ്ചക്ക് എത്തണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story