Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി വി.സിയുടെ നിയമന...

എം.ജി വി.സിയുടെ നിയമന സാധുത: ഹരജി ഒക്​ടോബറിൽ പരിഗണിക്കും

text_fields
bookmark_border
കൊച്ചി: എം.ജി സര്‍വകലാശാല വൈസ് ചാൻസലർ ബാബു സെബാസ്റ്റ്യ​െൻറ നിയമന സാധുത ചോദ്യംചെയ്യുന്ന ഹരജി ഹൈകോടതി ഒാക്ടോബറിൽ പരിഗണിക്കാൻ മാറ്റി. ആവശ്യമായ യോഗ്യതയില്ലാത്ത സാഹചര്യത്തിൽ ബാബു സെബാസ്റ്റ്യനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എറണാകുളം കുറുമശ്ശേരി സ്വദേശി പ്രേംകുമാറാണ് കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച കോടതി, നിയമനം റദ്ദാക്കി ഫെബ്രുവരിയിൽ ഉത്തരവിട്ടിരുന്നു. എന്നാൽ, ബാബു സെബാസ്‌റ്റ്യ​െൻറ വാദം കേള്‍ക്കാതെയാണ് ഹൈകോടതി നടപടിയെന്ന് ചൂണ്ടിക്കാട്ടി വിധി സുപ്രീംകോടതി റദ്ദാക്കി. കക്ഷികളെ കേട്ട് ഹരജി വീണ്ടും പരിഗണിച്ച് തീർപ്പാക്കാൻ ഹൈകോടതിയോട് നിർദേശിക്കുകയും ചെയ്തു. തുടർന്നാണ് ഹരജി വീണ്ടും ഹൈകോടതിയുടെ പരിഗണനക്കെത്തിയത്. ബുധനാഴ്ച ഹരജി പരിഗണിച്ചെങ്കിലും ബാബു സെബാസ്റ്റ്യൻ വെള്ളിയാഴ്ച വിരമിക്കാനിരിക്കെ, പുറത്താക്കണമെന്ന ആവശ്യത്തിന് പ്രസക്തിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇൗ സാഹചര്യത്തിൽ നിയമനത്തി​െൻറ സാധുത സംബന്ധിച്ച് വാദം തുടരാവുന്നതാണെന്ന് വ്യക്തമാക്കിയ കോടതി, ഹരജി ഒാക്ടോബറിൽ പരിഗണിക്കാൻ മാറ്റുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story